|    Feb 18 Sun, 2018 3:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പഞ്ചാബ്: കോണ്‍ഗ്രസ്സിന് 40 താരപ്രചാരകര്‍

Published : 20th January 2017 | Posted By: fsq

 

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 40 താരപ്രചാരകര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്‍, ബോളിവുഡ് താരം സോനുസൂദ് എന്നിവര്‍ ഇവരില്‍ പെടുന്നു. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം അമരീന്ദര്‍ സിങ് അടുത്ത രണ്ടാഴ്ചയ്ക്കകം സംസ്ഥാനത്തുടനീളം പ്രചാരണം നടത്തും. മുഖ്യമന്ത്രി പ്രകാശ്‌സിങ് ബാദല്‍ മല്‍സരിക്കുന്ന ലമ്പിയില്‍ നവ്‌ജ്യോത്‌സിങ് സിദ്ദു കോണ്‍ഗ്രസ്സിനു വേണ്ടി പ്രചാരണം നടത്തും. ലമ്പിയില്‍ അമരീന്ദര്‍ സിങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും പ്രചാരണത്തിനായി പഞ്ചാബിലെത്തുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss