|    Mar 23 Thu, 2017 7:39 pm
FLASH NEWS

പഞ്ചാബ്: എഎപി 19 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published : 5th August 2016 | Posted By: SMR

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) 19 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കി. മുതിര്‍ന്ന അഭിഭാഷകരായ എച്ച് എല്‍ ഫുല്‍ക, ഹിമ്മത് സിങ് ഷെര്‍ഗില്‍ എന്നിവരും ഇവരില്‍പ്പെടും.
ഈയിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ബിഎസ്പി എംപി മോഹന്‍സിങ് ഫിറോസ്പൂര്‍ റൂറല്‍ മണ്ഡലത്തില്‍നിന്ന് മല്‍സരിക്കും. ഇദ്ദേഹം പാര്‍ട്ടിയുടെ ദലിത് മുഖമായിരിക്കും. ഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപി ടിക്കറ്റില്‍ ലുധിയാനയില്‍നിന്ന് മല്‍സരിച്ച് പരാജയപ്പെട്ട ഫുല്‍ക ഇത്തവണ ദഖയില്‍ സ്ഥാനാര്‍ഥിയാവും. എഎപി തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മുഖ്യമന്ത്രിയാവാനിടയുള്ള നേതാവാണ് ഫുല്‍ക.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക