|    Mar 23 Thu, 2017 7:52 pm
FLASH NEWS

പഞ്ചാബ്: അകാലിദള്‍-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 35 പേര്‍ക്കു പരിക്ക്

Published : 13th October 2016 | Posted By: SMR

ലുധിയാന: പഞ്ചാബില്‍ അകാലിദള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 35 പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പ്രവീന്ദര്‍സിങ് ലപ്രാനെ പോലിസ് അറസ്റ്റു ചെയ്തു.
ലുധിയാന സിറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുര്‍പ്രീത് ഗോഗി അടക്കമുള്ള നേതാക്കളെ പിടികൂടാന്‍ പോലിസ് റെയ്ഡ് തുടരുകയാണ്. സംസ്ഥാനത്തെ ഹെറോയിന്‍ വില്‍പനയ്‌ക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. വെള്ളനിറത്തില്‍ നിര്‍മിച്ച രാവണന്റെ കോലം മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെയും ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന്റെയും കോലങ്ങള്‍ക്കൊപ്പം കത്തിക്കാനുള്ള കോണ്‍ഗ്രസ്സുകാരുടെ ശ്രമം അകാലിദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.  പരമ്പരാഗതമായി രാവണന്റെ കോലങ്ങള്‍ കറുപ്പിലാണ് നിര്‍മിക്കാറുള്ളത്. സംഘട്ടനത്തില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റതായി നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് ഭരത് ഭൂഷണ്‍ ആശു പറഞ്ഞു. രാവണന്റെ കോലം നശിപ്പിച്ച അകാലിദള്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് എം പി രവ്‌നീത് സിങ് ബിട്ടുവിന്റെ വാഹനവും കേട് വരുത്തി.
അതിനിടെ, ഗുരുദാസ്പൂര്‍ ജില്ലയില്‍ അകാലിദളില്‍ ചേരാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പോലിസ് ആവശ്യപ്പെട്ടതില്‍ പിസിസി അധ്യക്ഷന്‍ അമരീന്ദര്‍സിങ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. കോട്‌ലി സൂറത്ത് മാലി പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ്സുകാരെ ഭീഷണിപ്പെടുത്തുകയും അകാലിദളില്‍ ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിരിച്ചുവിടുമെന്ന് ഉദ്യോഗസ്ഥന് അമരീന്ദര്‍ സിങ് മുന്നറിയിപ്പു നല്‍കി.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക