പഞ്ചാബില്‍ 50,000 വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കിയില്ല
Published : 16th September 2016 | Posted By: SMR
ചണ്ഡീഗഡ്: പഞ്ചാബിലെ 32 സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ അമ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നില്ലെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപോര്‍ട്ട്. പഞ്ചാബ് നിയമസഭയുടെ മേശപ്പുറത്തുവച്ച റിപോര്‍ട്ടില്‍ 40 സ്കൂളുകളില്‍ 4 മുതല്‍ 245 ദിവസങ്ങള്‍ വരെ ഉച്ചഭക്ഷണം നല്‍കിയിരുന്നില്ലെന്നും പറയുന്നു. പ്രൈമറി സ്കൂളുകളിലെ പ്രവേശനവും ഹാജറും വര്‍ധിപ്പിച്ച് വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണ വിതരണ പരിപാടി നടപ്പാക്കുന്നത്. അമൃത്സറിലെയും ലുധായിനയിലെയും 32 സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ പദ്ധതി നടപ്പാക്കത്തതിനാല്‍ 50,147 വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നഷ്ടപ്പെട്ടെന്നാണ് റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.