|    Jan 20 Fri, 2017 9:32 pm
FLASH NEWS

പഞ്ചാബില്‍ 42കാരന്റെ വയറ്റില്‍ 40 കത്തികള്‍

Published : 23rd August 2016 | Posted By: SMR

അമൃതസര്‍: പഞ്ചാബിലെ അമൃതസറില്‍ വയറുവേദനയെ തുടര്‍ന്ന് ചികില്‍സയ്‌ക്കെത്തിയ 42 വയസ്സുകാരന്റെ വയറ്റില്‍നിന്ന് 40 കത്തികള്‍ കണ്ടെത്തിയതായി യുഎസ് മാധ്യമം. അമൃതസര്‍ കോര്‍പറേറ്റ് ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ധന്‍ ജതീന്ദര്‍ മല്‍ഹോത്രയെ ഉദ്ധരിച്ച് യുഎസിലെ വാഷിങ്ടണ്‍ പോസ്റ്റാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ രോഗിയെ എക്‌സ്‌റേക്ക് വിധേയമാക്കിയപ്പോഴായിരുന്നു വയറ്റില്‍ കത്തികളുടെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് സിടി സ്‌കാ ന്‍ നടത്തി സ്ഥിരീകരിച്ചു. ഏഴിഞ്ചോളം വലുപ്പമുള്ള കത്തികളാണ് കണ്ടെത്തിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ട പരിശോധനയില്‍ 28 കത്തികള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായത്. പിന്നീട് ശസ്ത്രക്രിയക്കിടെ മറ്റു കത്തികളും കണ്ടെത്തുകയായിരുന്നു.
ശസ്ത്രക്രിയ ചെയ്ത് കത്തികള്‍ വയറ്റില്‍നിന്ന് പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍, രോഗിയെ രക്ഷപ്പെടുത്താനാവുമോ എന്നത് സംശയമാണ്. ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങള്‍ ഉള്ളതിനാലാവാം കത്തികള്‍ വിഴുങ്ങിയതെന്നും ഡോക്ടര്‍ മല്‍ഹോത്ര പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 100 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക