|    Jun 21 Thu, 2018 6:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പഞ്ചാബില്‍ വിമുക്ത ഭടനെ മര്‍ദിച്ചുകൊന്നു

Published : 6th November 2016 | Posted By: SMR

beaten-to-death

മോഗ: അമിതവില വാങ്ങി അനധികൃത മദ്യവില്‍പന നടത്തിയത് ചോദ്യംചെയ്ത വിമുക്തഭടനെ ഒരു സംഘം മര്‍ദിച്ചു കൊലപ്പെടുത്തി. പഞ്ചാബിലെ ചീദ ഗ്രാമക്കാരനായ ബിയാന്‍സിങാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം സൈന്യത്തില്‍നിന്നു വിരമിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് മദ്യം കരാറുകാരനും അയാളുടെ നാലു കൂട്ടാളികള്‍ക്കുമെതിരേ പോലിസ് കേസെടുത്തു. മദ്യം വാങ്ങാനാണ് സിങ് കടയിലെത്തിയത്. എന്നാല്‍, എക്‌സൈസ് തീരുവ അടയ്ക്കാത്തതിനാല്‍ കട അധികൃതര്‍ മുദ്ര വച്ചിരുന്നു. തൊട്ടപ്പുറത്ത് വാഹനത്തില്‍ മദ്യം വില്‍ക്കുന്നത് കണ്ട സിങ് മദ്യം ആവശ്യപ്പെട്ടു. വില്‍പനക്കാര്‍ അമിതവില ചോദിച്ചപ്പോള്‍ തര്‍ക്കമായി. തുടര്‍ന്നായിരുന്നു കൊലപാതകം. കൊലയാളികളെ പിടികൂടാന്‍ പോലിസ് ശ്രമം തുടരുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss