|    May 21 Mon, 2018 10:55 am
FLASH NEWS
Home   >  National   >  

പഞ്ചാബില്‍ മൂന്ന് വയസ്സുകാരിയെ ഭൂവുടമ ബലാല്‍സംഗം ചെയ്തു

Published : 4th May 2018 | Posted By: sruthi srt

പാട്യാല: പഞ്ചാബിലെ പാട്യാലയില്‍ മൂന്ന് വയസ്സുകാരിയെ ഭൂവുടമ ബലാത്സംഗം ചെയ്തു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വയറു വേദനയെടുത്ത് കരഞ്ഞ കുട്ടിയെ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വയറുവേദനയുണ്ടെന്ന് മകള്‍ പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ പരിശോധിച്ചപ്പോഴാണ് രഹസ്യഭാഗങ്ങളില്‍ മുറിവ് പറ്റിയത് കണ്ടെത്തിയത്. ഉടനെ അമ്മ കുട്ടിയെ ആശുപത്രിലെത്തിക്കുകയായിരുന്നു.
സംഭവത്തെതുടര്‍ന്ന് ഭൂവുടമ ഒളിവില്‍ പോയതായി പോലിസ് പറഞ്ഞു.ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രാകരം കേസെടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss