|    Jul 22 Sun, 2018 10:03 am
FLASH NEWS
Home   >  News now   >  

പഞ്ചാബില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതാവും കൊല്ലപ്പെട്ട നിലയില്‍

Published : 23rd September 2017 | Posted By: G.A.G

ചണ്ഡീഗഡ് : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതാവും കൊല്ലപ്പെട്ട നിലയില്‍. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള കെ.ജെ. സിങ്, മാതാവ് ഗുര്‍ചരണ്‍ കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
മൊഹാലിയിലെ വീട്ടില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇരുവരെയും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ജെ കെ സിങ്ങിന്റെ ഫോര്‍ഡ് കാര്‍ കാണാതായിട്ടുമുണ്ട്. സംഭവത്തെക്കുറിച്ച്
അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊലപാതകത്തെ ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ അപലപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss