|    Dec 11 Tue, 2018 9:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പഞ്ചാബില്‍ ബിജെപി നേതാവ് എഎപിയില്‍ ചേര്‍ന്നു

Published : 20th November 2018 | Posted By: kasim kzm

ചന്ദിഗഡ്: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഹര്‍മോഹന്‍ ധവാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. എംപിയും എഎപി നേതാവുമായ ഭഗ്‌വന്ത് സിങ് മാന്‍, നിരവധി എഎപി എംഎല്‍എമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ധവാന്റെ പ്രഖ്യാപനം. ബിജെപിയും കോണ്‍ഗ്രസ്സും ഒരുപോലെയാണെന്നും ഇരുപാര്‍ട്ടികളും തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാറില്ലെന്നും ധവാന്‍ കുറ്റപ്പെടുത്തി.
ജനനന്‍മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് എഎപിയില്‍ ചേരുന്നതെന്നും ധവാന്‍ പറഞ്ഞു. 1989ല്‍ ചന്ദിഗഡ് മണ്ഡലത്തില്‍ നിന്നുള്ള ജനതാ പാര്‍ട്ടി എംപിയായിരുന്ന ധവാന്‍, ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായിരുന്നു. അതേസമയം, ധവാനെ വര്‍ഷങ്ങളായി പാര്‍ട്ടി സഹിക്കുകയായിരുന്നുവെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss