|    Jul 26 Wed, 2017 8:14 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പഞ്ചാബില്‍ ദലിത് യുവാവിനെ കൊലപ്പെടുത്തി

Published : 13th October 2016 | Posted By: SMR

മന്‍സ: പഞ്ചാബിലെ മന്‍സ ജില്ലയില്‍ മദ്യക്കടത്തുകാര്‍ ദലിത് യുവാവിനെ കൊലപ്പെടുത്തുകയും കാല്‍ വെട്ടിമാറ്റുകയും ചെയ്തു. അനധികൃത മദ്യവ്യാപാരത്തില്‍ പങ്കാളിയായ സുഖ്‌ചെയ്ന്‍ സിങ് (20)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരേ കേസെടുത്തു.
സിങിനെ എതിര്‍ക്കുന്ന വിഭാഗത്തില്‍പെട്ടവരാണ് ആക്രമണം നടത്തിയത്. പ്രശ്‌നം തീര്‍ക്കാനെന്ന വ്യാജേന സിങിനെയും കൂട്ടുകാരെയും വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. സിങിന്റെ കൂട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. അക്രമികളിലൊരാളുടെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കാല്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക