|    Jul 20 Thu, 2017 6:19 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പഞ്ചാബിന് മൂന്നാംജയം

Published : 8th May 2016 | Posted By: swapna en

ബാഗ്ലൂര്‍: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒമ്പത് റ ണ്‍സിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ തോല്‍പ്പിച്ചു. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനെ ഡല്‍ഹിക്കായുള്ളൂ. സഞ്ജു 35 പന്തില്‍ 49 റണ്‍സെടുത്ത് പുറത്തായി. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്ത് ലക്ഷ്യം കൈവരിക്കുകയിരുന്നു.ഇതോടെ സീസണില്‍ പഞ്ചാബിന്റെ മൂന്നാം വിജയമാണിത്.ഓപണര്‍ മാര്‍ക് സ്റ്റോണിസിന്റെയും(52),വൃദ്ദിമാന്‍ സാഹയുടേയും(52) അര്‍ധ സെഞ്ച്വറി മികവിലാണ് പഞ്ചാബ് ഭേദപെട്ട സ്‌കോറുയര്‍ത്തിയത്.മുരളി വിജയ്(16 പന്തില്‍ 25),മാക്‌സ്വല്‍(16)എന്നിവര്‍ തിളങ്ങി.ഒരു റണ്‍സിന് പുറത്തായ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹാശിം അംലക്ക് തിളങ്ങാനായില്ല.ഡേവിഡ് മില്ലര്‍(11*),അക്്‌സര്‍ പാട്ടീല്‍(16*)എന്നിവര്‍ പുറത്താകാതെ നിന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക