|    Jun 25 Mon, 2018 1:17 pm
Home   >  Sports  >  Cricket  >  

പഞ്ചാബിന് ബാറ്റിങ് തകര്‍ച്ച;ഡല്‍ഹിക്ക് 144 റണ്‍സ് വിജയലക്ഷ്യം

Published : 23rd April 2018 | Posted By: vishnu vis


ന്യൂഡല്‍ഹി: കിങ്‌സ് ഇലവന്‍ പഞ്ചാബിനെ എറിഞ്ഞൊതുക്കി ഡല്‍ഹി ബൗളര്‍മാര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബിനെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 143 എന്ന സ്‌കോറിലേക്ക് ഡല്‍ഹി ബൗളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ക്രിസ് ഗെയ്‌ലിന്റെ അഭാവത്തിലിറങ്ങിയ പഞ്ചാബ് നിരയില്‍ കരുണ്‍ നായരാണ് ടോപ് സ്‌കോറര്‍ (32 പന്തില്‍ 34). ഓപണര്‍ കെ എല്‍ രാഹുല്‍ (15 പന്തില്‍ 23) മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തും മുമ്പേ മടങ്ങി. മായങ്ക് അഗര്‍വാള്‍ (16 പന്തില്‍ 21), ഡേവിഡ് മില്ലര്‍ (19 പന്തില്‍ 26) എന്നിവരാണ് പഞ്ചാബിന്റെ മറ്റ് സ്‌കോറര്‍മാര്‍. യുവരാജ് സിങ് ( 17 പന്തില്‍ 14) വീണ്ടും നിരാശപ്പെടുത്തി.
ഡല്‍ഹിക്ക് വേണ്ടി ലിയാം പ്ലക്കറ്റ് നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ട്രന്റ് ബോള്‍ട്ട്, ആവേഷ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും ഡാനിയല്‍ ക്രിസ്റ്റിയന്‍ ഒരു വിക്കറ്റും വീഴ്ത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss