|    Feb 20 Mon, 2017 3:01 pm
FLASH NEWS

പഞ്ചവല്‍സര എല്‍എല്‍ബി: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍, സ്വകാര്യ,സ്വാശ്രയ ലോ കോളജുകളിലെ പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് കീ നമ്പര്‍, പാസ് വേര്‍ഡ് എന്നിവ നല്‍കി വിദ്യാര്‍ഥികള്‍ക്ക് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം. അലോട്ട്‌മെന്റ് മെമ്മോയില്‍ വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റിന്റെ വിശദാംശങ്ങള്‍, ട്യൂഷന്‍ ഫീസ്, ഡെപ്പോസിറ്റ് തുകതുടങ്ങിയ വിവരങ്ങ ള്‍ ലഭ്യമാണ്.
വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയുടെയും ഡാറ്റാ ഷീറ്റിന്റെ പ്രിന്റൗട്ടും  എടുക്കണം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ മെമ്മോയും മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 8,9 തിയ്യതികളില്‍ ബന്ധപ്പെട്ട കോളജ് പ്രിന്‍സിപ്പല്‍മാര്‍ മുമ്പാകെ നേരിട്ട് ഹാജരായി പ്രവേശനം നേടണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2339101, 02, 03,  04 നമ്പരുകളില്‍ ലഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക