|    Jul 20 Fri, 2018 12:37 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പച്ചക്കാര്‍ഡ് വാങ്ങി ക്രിസ്റ്റിയന്‍ ഗലാനോ

Published : 14th October 2016 | Posted By: SMR

മിലാന്‍: ഫുട്‌ബോളിലെ അക്രമണകരമായ ശൈലികളെ നിയന്ത്രിക്കാന്‍ റഫറിമാര്‍ ചുവപ്പും മഞ്ഞയും ഉപയോഗിക്കുന്നത് ഫുട്‌ബോള്‍ കളികളില്‍ കാണാറുണ്ട്. എന്നാല്‍ ഇറ്റാലിയന്‍ സീരി ബിയില്‍ വിസെന്‍സയും വിര്‍ച്ചൂസ് എന്റെല്ലയുമായുള്ള മല്‍സരത്തിലാണ് ചരിത്രകരമായ പച്ചക്കാര്‍ഡ് റഫറി ഉയര്‍ത്തിയത്. കളിക്കളത്തിലെ മാന്യതക്കാണ് ഈ പച്ചക്കാര്‍ഡ് ഉപയോഗിക്കുന്നത്.
മല്‍സരത്തിനിടെ റഫറി മാര്‍ക്കോ മെയ്‌നാര്‍ദി വിസന്‍സെയ്ക്കനുകൂലമായി കോര്‍ണര്‍കിക്ക് അനുവദിച്ചപ്പോള്‍ അത് ഗോള്‍കിക്കാണെന്ന് തിരുത്തിയ വിസെന്‍സയുടെ താരം ക്രിസ്റ്റിയന്‍ ഗലോനയുടെ സത്യസന്ധതക്കായിരുന്നു ആ ഗ്രീന്‍ കാര്‍ഡ് ലഭിച്ചത്. അവസാന വിസിലിന് ശേഷമാണ് റഫറി ഗലാനോയ്ക്ക് ഗ്രീന്‍ കാര്‍ഡ് കാണിച്ചത്. അപൂര്‍വമായി മാത്രം ലഭിക്കുന്ന ഗ്രീന്‍ കാര്‍ഡ് നേട്ടത്തോടെ ഹീറോ ആയി മാറിയിരിക്കുകയാണ് ക്രിസ്റ്റിയന്‍ ഗലോന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss