|    Feb 22 Wed, 2017 10:14 am
FLASH NEWS

പച്ചക്കറി വ്യാപാരത്തിനു മറവില്‍ കഞ്ചാവ് കച്ചവടം; യുവാവ് അറസ്റ്റില്‍

Published : 4th November 2016 | Posted By: SMR

മഞ്ചേരി: തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് പച്ചക്കറി ലോറിയില്‍ കഞ്ചാവ് കടത്തുന്ന യുവാവിനെ മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി ബൈജുവും സംഘവും പിടികൂടി. പുല്‍പ്പറ്റ കണ്ണിയന്‍ ഫിറോസ് റഹ്മാന്‍ (31) ആണു പിടിയിലായത്. ഇയാളില്‍ നിന്നു മൂന്നുകിലോ കഞ്ചാവ് കണ്ടെടുത്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പ് നടത്തിയ റെയ്ഡില്‍ കിടങ്ങഴിയില്‍ വച്ചാണ് കഞ്ചാവുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്ന പ്രതിയെ പിടികൂടിയത്. പഴനിയില്‍ നിന്നു മഞ്ചേരിയിലേക്ക് പച്ചക്കറി കൊണ്ടുവന്നു വില്‍ക്കുന്ന ഇയാള്‍ പിന്നീട് കഞ്ചാവുകടത്ത് ആരംഭിക്കുകയായിരുന്നു. പ്രതിയുടെ ഭാര്യ പഴനി പോലിസ് ഡിപാര്‍ട്ട്‌മെന്റ് ജീവനക്കാരിയാണ്. ഇക്കഴിഞ്ഞ ദിവസം മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്തുനിന്നു 100ഗ്രാം കഞ്ചാവ് സഹിതം പിടിയിലായ ടൈല്‍സ് തൊഴിലാളി പൂജപ്പുര സ്വദേശി എസ് എസ് ഷിബു (39)വിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഫിറോസ് റഹ്മാനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കാവനൂര്‍ ഇരിവേറ്റി സ്വദേശി നെല്ലിക്കാപ്പറമ്പില്‍ ദിലീഷ് (29)നെയും കഞ്ചാവ് സഹിതം എക്‌സൈസ് പിടികൂടിയിരുന്നു. കാവനൂര്‍ അമ്പലപ്പടിയില്‍ നിന്നു പിടിയിലായ ദിലീഷില്‍നിന്ന് 130ഗ്രാം കഞ്ചാവും ഓട്ടോറിക്ഷയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി ബൈജു, ഇന്‍സ്‌പെക്ടര്‍ എസ് സുരേഷ് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ വി രാധാകൃഷ്ണന്‍, കുഞ്ഞാലന്‍കുട്ടി, സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബാലകൃഷ്ണന്‍, വിനില്‍കുമാര്‍, സുരേന്ദ്രന്‍, ജയപ്രകാശ്, സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതി ഫിറോസ് റഹ്മാനെ വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക