|    Oct 23 Mon, 2017 5:34 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പച്ചക്കറി വികസന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി അവാര്‍ഡ് പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവ നേടുന്നവര്‍ക്കു യഥാക്രമം 25,000, 15,000, 10,000 രൂപ വീതമാണ് നല്‍കുകയെന്നു മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  മികച്ച വിദ്യാര്‍ഥി: ശ്രദ്ധ മരിയ സജി (തെക്കേക്കാട്ട്, തോപ്രാംകുടി), ആര്യ സരസന്‍ (തളിയില്‍, പാവറട്ടി), കെ എച്ച് നീലകണ്ഠയ്യര്‍ (കുറത്തിക്കാട്). മികച്ച അധ്യാപകന്‍: കുന്നുമ്പ്രോണ്‍ രാജന്‍ (തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), എസ് മനോജ് (ട്രേഡ് ഇന്‍സ്ട്രക്ടര്‍, കൊടുങ്ങല്ലൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍), ആര്‍ രാജശ്രീ (കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ്). മികച്ച സ്‌കൂള്‍: കരുളായി കെഎംഎച്ച്എസ്എസ്, കട്ടപ്പന കടമക്കുഴി സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍, ഏറ്റുമാനൂര്‍ എസ്എഫ്എസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളജ്.
മികച്ച സ്ഥാപനമേധാവി: വി രാജേഷ് (കല്‍പകഞ്ചേരി പരവന്നൂര്‍ ഇഎംഎല്‍പിഎസ്), ലിജി വര്‍ഗീസ് (രാജകുമാരി ഹോളി ക്വീന്‍സ് യുപിഎസ്), കെ കെ അബൂബക്കര്‍ (അലനല്ലൂര്‍ പികെഎച്ച്എംഒ യുപിഎസ്).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക