|    Jan 17 Tue, 2017 10:34 am
FLASH NEWS

പച്ചക്കറി ലോറിക്കുള്ളില്‍ ഒളിപ്പിച്ച പടക്കങ്ങള്‍ പിടികൂടി; ഒരാള്‍ കസ്റ്റഡില്‍

Published : 18th October 2016 | Posted By: Abbasali tf

കുമളി: പച്ചക്കറി കയറ്റിയ വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന പടക്കങ്ങള്‍ അതിര്‍ത്തി ചെക്‌പോസ്റ്റിലെ പരിശോധനക്കിടെ സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ പിടികൂടി. വാഹനത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.തമിഴ്‌നാട്ടിലെ ദിണ്ഡുക്കലില്‍ നിന്നു കോട്ടയത്തേക്ക് പച്ചക്കറി കയറ്റി വന്ന മിനിലോറിക്കുള്ളില്‍ നിന്നാണ് പടക്കങ്ങള്‍ കണ്ടെടുത്തത്. ഈ വാഹനത്തിന്റെ ഡ്രൈവര്‍ ദിണ്ഡുക്കല്‍ പുതുച്ചിത്രം കളിയമ്മന്‍ തെരുവില്‍ മുത്തു ചാര്‍ലസി (36) നെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് പച്ചക്കറി കയറ്റിയ മിനി ലോറി കുമളി അതിര്‍ത്തി ചെക്‌പോസ്റ്റില്‍ എത്തിയത്. ചെക്‌പോസ്റ്റിലെ വില്‍പ്പന നികുതി എക്‌സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ ലോറിക്കുള്ളില്‍ പ്ലാസ്റ്റിക് പടുത ഉപയോഗിച്ച് പൊതിഞ്ഞപെട്ടി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെട്ടിക്കുള്ളില്‍ പടക്കങ്ങള്‍ കണ്ടെത്തിയത്.അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ഗുണ്ട്, മത്താപ്പു ഉള്‍പ്പെടെയുള്ള പടക്കങ്ങള്‍ നിറച്ച അന്‍പതോളം ബോക്‌സുകളാണ് കണ്ടെത്തിയത്. ഒട്ടംഛിത്രത്തുള്ള ഷണ്‍മുഖത്തില്‍ നിന്നുമാണ് കോട്ടയത്തെ പി എസ് വെജിറ്റബിള്‍സ് എന്ന സ്ഥാപനത്തിലേക്ക് പടക്കങ്ങളും പച്ചക്കറിയും കൊണ്ടു പോവുന്നതെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. നാല്‍പതിനായിരത്തോളം രൂപയുടെ പടക്കങ്ങളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പടക്കങ്ങള്‍ കൊണ്ടു പോവുന്നതിന് ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ സ്‌ഫോടക നിരോധന നിയമം അനുസരിച്ച് ഡ്രൈവറുടെ പേരില്‍ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പടക്കം കയറ്റി വന്ന ടിഎന്‍ 57 ബി ബി 6754 നമ്പര്‍ മിനിലോറിയും കസ്റ്റഡിയിലെടുത്തു. ഈ വാഹനത്തിനുള്ളില്‍ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച പലചരക്ക് സാധനങ്ങളും വില്‍പന നികുതി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക