|    Jan 19 Thu, 2017 7:56 am
FLASH NEWS

പച്ചക്കറി ചാക്കുകളില്‍ കടത്തിയ കുറുക്കന്‍തോല്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Published : 8th October 2016 | Posted By: Abbasali tf

കുമളി: വേട്ടയാടിപ്പിടിച്ച കുറുക്കന്റെ തോലുകളുമായി തമിഴ്‌നാട് സ്വദേശി വനപാലകരുടെ പിടിയിലായി. തമിഴ്‌നാട് തേനി ജില്ലയിലെ ഊഞ്ചാംപെട്ടി തെന്നല്‍ നഗറില്‍ നരി കുറവു കോളനിയില്‍ വിജയകുമാര്‍ (43) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ ചെറുതും വലുതുമായ കുറുക്കന്റെ 14 തോലുകളാണ് വനപാലകര്‍ കണ്ടെടുത്തത്. പച്ചക്കറി നിറച്ച രണ്ടു ചാക്കുകള്‍ക്കുള്ളിലാക്കിയാണ് തോലുകളുമായി വിജയകുമാര്‍ തമിഴ്‌നാട് ബസില്‍ സംസ്ഥാന അതിര്‍ത്തിയില്‍ എത്തിയത്. ഇതിനിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.തമിഴ്‌നാട് വനമേഖലയില്‍ നിന്ന് കുരിക്കിട്ട് പിടിച്ച മുറുക്കന്‍മാരുടെ തോലുകളാണിവയെന്ന് വിജയകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പൂജകളും മറ്റും നടത്തുന്നതിന് കുറുക്കന്റെ തോല്‍ ആവശ്യമുണ്ടെന്നും ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്താനാണ് പ്രതി തോലുകള്‍ കൊണ്ടുവന്നതെന്നും മൊഴി നല്‍കി. ഈ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തുമെന്നും വനപാലകര്‍ പറഞ്ഞു. വനം വകുപ്പ് തേക്കടി റേഞ്ച് ഓഫിസര്‍ എന്‍ പി സജീവന്‍, സിവില്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ഏബ്രഹാം മാത്യു, സൂരജ് ലാല്‍, ശ്രീരാജ് വി ആര്‍ ,പൗലോസ് സി ജോര്‍ജ് ,ബിനോയ് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക