|    Feb 20 Mon, 2017 7:25 pm
FLASH NEWS

പച്ചക്കറി ഉല്‍പാദനം; സ്വയംപര്യാപ്തത രണ്ടു കൊല്ലത്തിനുളളില്‍: മന്ത്രി

Published : 15th November 2016 | Posted By: SMR

തൃശൂര്‍: പച്ചക്കറി ഉല്‍പാദനത്തില്‍ കേരളത്തെ രണ്ട് വര്‍ഷത്തിനുളളില്‍ സ്വയം പര്യാപ്തമാക്കാനാണ്് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി അഡ്വ.വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. അതിന്റെ ഭാഗമായി വെജിറ്റിബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിനെ പച്ചക്കറി വിപണയില്‍ ഇടപെടാന്‍  പര്യാപ്തമാക്കുമെന്നു മന്ത്രി പറഞ്ഞു. തൃശൂര്‍ കോസ്റ്റ്‌ഫോര്‍ഡ് ഹാളില്‍ വിഎഫ്്പിസികെയുടെ 15-ാമത് വാര്‍ഷികപൊതുയോഗത്തോടനുബന്ധിച്ച് നടന്ന കര്‍ഷകരെ ആദരിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പച്ചക്കറികൃഷിക്കായി 3 ലക്ഷം രൂപ വരെ പലിശരഹിത വായ്പ സഹകരണ ബാങ്കുകള്‍ വഴി ലഭ്യമാക്കാന്‍ കഴിയുമോ എന്ന ആലോചനയിലാണ് സര്‍ക്കാര്‍. അധികം ഉല്‍പാദിക്കുന്ന പച്ചക്കറികള്‍ നഷ്ടം സഹിച്ചായാലും വാങ്ങാന്‍ ഹോര്‍ട്ടികോര്‍പ്പിനോട് ആവശ്യപ്പെടും. ഹോര്‍ട്ടികോര്‍പ്പിന്റേയും വിഎഫ്്പിസികെയുടെയും ചില്ലറ വില്‍പനശാലകളുടെ ഏണ്ണം വര്‍ധിപ്പിയ്ക്കും. കൃഷിക്കാരന് ഒരു പ്രശ്‌നം വന്നാല്‍ കാഴ്ചക്കാരനായി നോക്കിയിരിക്കാന്‍ കൃഷി വകുപ്പിന് കഴിയില്ല മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിനായി കേരള ഗ്രാമീണ ബാങ്കും കൃഷിവകുപ്പും ചേര്‍ന്ന് പരസ്പരധാരണ പത്രം ഒപ്പിടാനുളള ആലോചനയിലാണ.് ഇത് പച്ചക്കറി കൃഷിക്കാര്‍ക്ക് എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന കാര്യം പരിഗണിക്കും. പച്ചക്കറി ഉല്‍പാദനം സംബന്ധിച്ച കൃത്യമായ ആസൂത്രണം ഉണ്ടാവണം. പ്രാദേശിക സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാവണം നടീലും വിളവെടുപ്പും മന്ത്രി വിഎസ് സുനില്‍കുമാര്‍ വ്യക്തമാക്കി.ജില്ലയിലെ വിവിധ സ്വാശ്രയ കര്‍ഷകസമിതികളിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പത്ത് ലക്ഷത്തിലേറെ രൂപയുടെ പച്ചക്കറികള്‍ വിറ്റഴിച്ച കര്‍ഷകരെ മന്ത്രി ആദരിച്ചു. മറ്റത്തൂര്‍ മുരിക്കുങ്ങല്‍ സമിതിയിലെ കെജെആന്റു (19.7 ലക്ഷഷം രൂപ), പിബി ജിജീഷ്്് (15.5 ലക്ഷം രൂപ), എന്‍വി ജോയി (11.6 ലക്ഷം രൂപ), പിവി രാജന്‍ (11.6 ലക്ഷം രൂപ), ആലങ്ങോട് കദളി സമിതിയിലെ വിഎം തങ്കച്ചന്‍ (12.3 ലക്ഷം രൂപ), പരിയാരം തുമ്പാക്കോട് സമിതിയിലെ കെസി തോമസ് (10.73ലക്ഷം രൂപ), ആളൂര്‍ ദുബായ് റോസ് സമിതിയിലെ പികെ സുബ്രഹ്മണ്യന്‍ (10.7 ലക്ഷം രൂപ), കുഴൂര്‍ പെരിങ്ങനം സമിതിയിലെ സിബി മുരുകേശന്‍ (10.23ലക്ഷം രൂപ) എന്നിവരെയാണ് മന്ത്രി വിഎസ് സുനില്‍കുമാര്‍ ആദരിച്ചത്. കര്‍ഷര്‍ക്കുളള ശീതകാല പച്ചക്കറി തൈകളുടെ വിതരണം അഡ്വക്കേറ്റ്.കെ രാജന്‍ എംഎല്‍ എ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എ പ്രസാദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോളി ചാക്കോ, വിഎഫ്്പിസികെ പ്രൊജ്കട് ഡയറക്ടര്‍ പിഎം നൗഷാദ്, ഫാര്‍മര്‍ ഡയറക്ടര്‍ സിറില്‍ കുര്യോക്കേസ്, സ്വാശ്രയ കര്‍ഷക സമിതി പ്രസിഡണ്ട് കെസിജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശീതകാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ കാര്‍ഷിക ഗവേഷണകേന്ദ്രം പ്രൊഫസര്‍ ഡോ.സിനാരാണന്‍കുട്ടി ക്ലാസ്സെടുത്തു. രാവിലെ കര്‍ഷക സമ്പര്‍ക്ക പരിപാടി നടന്നു. വിഎഫ്്പിസികെ സിഇഒ എസ്‌കെ സുരേഷ് , ജില്ലാ മാനേജര്‍ എ സുള്‍ഫിക്കര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക