|    Feb 20 Tue, 2018 6:59 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പച്ചക്കറിയുടെ കാര്‍ഗോ നിരക്ക് കിലോക്ക് 3 ദിര്‍ഹം: മൃതദേഹത്തിന് 18 ദിര്‍ഹം!

Published : 25th January 2017 | Posted By: fsq

 

ദുബയ്: എയര്‍ ഇന്ത്യയില്‍ പച്ചക്കറി അടക്കമുള്ള ചരക്കുകള്‍ കൊണ്ടുപോവാന്‍ കിലോഗ്രാമിന് 3 ദിര്‍ഹം മാ ത്രം. എന്നാല്‍ യുഎഇയില്‍ നിന്നും മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോവാന്‍ കിലോക്ക്്് 18 ദിര്‍ഹം വരെ ഈടാക്കുന്നതായി പ്രമുഖ സാമൂഹികപ്രവര്‍ത്തകനും കേന്ദ്ര പ്രവാസി പുരസ്‌കാര ജേതാവുമായ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. സ്‌പോണ്‍സര്‍മാര്‍ നാട്ടിലേക്കയക്കാന്‍ തയ്യാറല്ലാത്ത മൃതദേഹങ്ങള്‍ ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും അനുമതിയോടെ തങ്ങള്‍ സൗജന്യമായിട്ടാണ് നാട്ടിലേത്തിക്കുന്നതെന്ന് എയര്‍ ഇന്ത്യ പശ്ചിമേഷ്യ- ആഫ്രിക്ക മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ അറിയിച്ചു. അതേസമയം ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ നിന്നും ഈ അനുമതി ലഭിക്കാന്‍ മൃതദേഹം 3 ദിവസമെങ്കിലും സൂക്ഷിക്കണമെന്ന് അഷ്‌റഫ് താമരശ്ശേരി പറയുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിന് നിരക്ക് ഇളവ് നല്‍കുന്നത് ഷാര്‍ജയുടെ എയര്‍ അറേബ്യ മാത്രമാണ്. മൃതദേഹങ്ങള്‍ക്ക് നിരക്ക് ഇളവ് നല്‍കുന്ന ഏക ഇന്ത്യന്‍ വിമാനം സ്‌പൈസ്‌ജെറ്റ് മാത്രമാണെന്നും അഷ്‌റഫ് പറയുന്നു. മൃതദേഹങ്ങള്‍ സൗജന്യമായി കൊണ്ടുപോവാന്‍ തങ്ങള്‍ക്ക് അനുമതിയില്ലെന്ന് സ്‌പൈസ്‌ജെറ്റ് മാനേജര്‍ വിനയ് നമ്പ്യാര്‍, ജെറ്റ് എയര്‍വേയ്‌സ് മാനേജര്‍ അനില്‍ എന്നിവര്‍ വെളിപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss