|    May 23 Tue, 2017 10:30 pm
FLASH NEWS

പച്ചക്കറികളില്‍ കീടനാശിനി; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായിട്ടുള്ള പഴം, പച്ചക്കറികളില്‍ കീടനാശിനികളുടെ അംശമുള്ളതായി പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കേശവേന്ദ്രകുമാര്‍ ഐഎഎസ് അറിയിച്ചു. ഇവ ഉപയോഗിക്കുന്നതിന് മുമ്പ് വാളന്‍പുളി വെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവച്ച ശേഷം പുറത്തെടുത്ത് ശുദ്ധ ജലത്തില്‍ നല്ലവണ്ണം കഴുകി കോട്ടന്‍ തുണി ഉപയോഗിച്ച് തുടക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നിര്‍ദേശിച്ചു.
വിപണിയില്‍ പാചകം ചെയ്യാന്‍ പാകത്തില്‍ (റെഡി ടു കുക്ക്) പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞും, പ്ലാസ്റ്റിക് പാക്കറ്റുകളിലും പഴം, പച്ചക്കറികള്‍ എന്നിവ വില്‍പനയ്ക്കായി തയ്യാറാക്കി വച്ചിട്ടുള്ളത് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം അനുദവനീയമല്ല. ഇത്തരം വ്യാപാരം നടത്തുന്നവര്‍ അടിയന്തരമായി സാധനങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കേണ്ടതും ഈ നിര്‍ദേശം ലംഘിക്കുന്നതായി കണ്ടാല്‍ പിഴ ഉള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിക്കുന്നു.
സംസ്ഥാനത്ത് ഓണ വിപണിയെ ലക്ഷ്യമാക്കി പായസം പ്ലാസ്റ്റിക് കണ്ടെയിനറുകളില്‍ നിറച്ച് വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ചൂടുള്ള പായസം ചൂടു പോവുന്നതിനു മുമ്പ് പ്ലാസ്റ്റിക് കണ്ടെയിനറുകളില്‍ നിറച്ച് വിതരണം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ട്രോള്‍ ഫ്രീ നമ്പറിലോ അതതു ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുടെ നമ്പറിലോ അറിയിക്കണം.
ടോള്‍ ഫ്രീ നമ്പര്‍ 1800 425 11 25. തിരുവനന്തപുരം 8943 346 181, കൊല്ലം 8943 346 182, പത്തനംതിട്ട 8943 346 183, ആലപ്പുഴ 8943 346 184, കോട്ടയം 8943 346 185, ഇടുക്കി 8943 346 186, എറണാകുളം 8943 346 187, തൃശൂര്‍ 8943 346 188, പാലക്കാട് 8943 346 189, മലപ്പുറം 8943 346 190, കോഴിക്കോട് 8943 346 191, വയനാട് 8943 346 192, കണ്ണൂര്‍ 8943 346 193, കാസര്‍കോഡ് 8943 346 194. ജില്ലകളിലെ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നമ്പര്‍- തിരുവനന്തപുരം 8943 346 195, എറണാകുളം 8943 346 196, കോഴിക്കോട് 8943 346 197.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day