|    Jan 23 Mon, 2017 2:00 am
FLASH NEWS

സെവാഗ് വിരമിക്കല്‍ പ്രഖ്യാപിച്ചു

Published : 21st October 2015 | Posted By: Navas Ali kn

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നതായി സെവാഗ് ട്വിറ്ററില്‍ കുറിച്ചു. താരത്തിന്റെ 37ാം ജന്മദിനം കൂടിയായിരുന്നു ഇന്നലെ. തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് വിരമിക്കല്‍ പ്രഖ്യാപനത്തിനു മുമ്പേ സെവാഗ് ട്വീറ്റ് ചെയ്തിരുന്നു. രണ്ടര വര്‍ഷമായി താരത്തിനു ദേശീയ ടീമില്‍ ഇടം കണ്ടെത്താനായിരുന്നില്ല. 2007ല്‍ ട്വന്റി ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും നേടിയ ടീമില്‍ അംഗമായിരുന്നു സെവാഗ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക