|    Jul 17 Tue, 2018 11:00 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പങ്കാളിത്ത പെന്‍ഷന്‍ : സര്‍ക്കാരിനെതിരേ സര്‍വീസ് സംഘടനകള്‍

Published : 27th September 2017 | Posted By: fsq

 

നഹാസ്  എം  നിസ്താര്‍

മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ സര്‍ക്കാര്‍നിലപാടിനെതിരേ  സര്‍വീസ് സംഘടനകള്‍. കഴിഞ്ഞ യുഡിഎഫ് ഭരണത്തിലാണ് സര്‍ക്കാ ര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പങ്കാളിത്തപദ്ധതിയിലാക്കിയത്. ഇതിനെതിരേ വിവിധ ഇടതു സംഘടനകള്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. എന്നാല്‍, പിന്നീട് പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ ആവശ്യങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ യുഡിഎഫ് നടപ്പാക്കിയ പദ്ധതി തുടരുകയാണുണ്ടായത്. ഇതേത്തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാടിനെതിരേ ഇടതു സംഘടനാ യോഗങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. അതേസമയം, വിഷയം മുന്‍നിര്‍ത്തി ഇടതു സര്‍ക്കാരിനെതിരേ യുഡിഎഫ് സര്‍വീസ് സംഘടനകള്‍ക്ക് സമരം ചെയ്യാനാവാത്ത സ്ഥിതിയുമാണ്. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതിയില്‍ ജീവനക്കാരുമായി  ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യേകം നടപടിയെടുക്കാമെന്ന ധാരണയിലാണ് യുഡിഎഫ് അനുകൂല സംഘടനകള്‍ സമരത്തില്‍നിന്ന് മാറിനിന്നതെന്ന് എന്‍ജിഒ അസോസിയേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറി ജാഫര്‍ പുലാമന്തോ ള്‍ പറഞ്ഞു. എന്നാല്‍, സമരത്തിലായിരുന്ന ഇടത് അനുകൂല യൂനിയനുകള്‍ സര്‍ക്കാരിന്റെ നിലപാടിനെതിരേ മാസങ്ങള്‍ക്കു മുമ്പു നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പെന്‍ഷന്‍പദ്ധതി പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. അവരുടെ റിപോര്‍ട്ട് ലഭിച്ചതിനു ശേഷമേ മറ്റു കാര്യങ്ങള്‍ പറയാനാവൂ എന്ന് എന്‍ജിഒ യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗം തുളസീദാസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss