|    Dec 17 Sun, 2017 5:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പങ്കജ് മുണ്ടെയുടെ അനുയായികള്‍ ഫഡ്‌നാവിസിന്റെ കോലം കത്തിച്ചു

Published : 11th July 2016 | Posted By: SMR

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയിലെ സുപ്രധാന ജലസംരക്ഷണ വകുപ്പ് പങ്കജ് മുണ്ടെയില്‍ നിന്ന് എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ച് അവരുടെ അനുയായികള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കോലംകത്തിച്ചു. അഹ്മദ് നഗര്‍ ജില്ലയിലാണു സംഭവം. ആഗോള ജല നേതൃത്വ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താന്‍ തിങ്കളാഴ്ച സിംഗപ്പൂരില്‍ എത്താനിരുന്നതാണെന്നും ജലസംരക്ഷണ മന്ത്രിയല്ലാത്തതിനാല്‍ പോവുന്നില്ലെന്നും പങ്കജ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ സര്‍ക്കാരിനെ പ്രധിനിധീകരിച്ച് പങ്കജ് സിംഗപ്പൂര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു. വെള്ളിയാഴ്ചത്തെ മന്ത്രിസഭാ അഴിച്ചുപണിയിലാണ് ജലസംരക്ഷണ വകുപ്പ് പങ്കജിന് നഷ്ടമായത്. വരള്‍ച്ചബാധിതമായ ലാത്തൂരില്‍ സന്ദര്‍ശനത്തിനിടെ സെല്‍ഫിയെടുത്ത് ഓണ്‍ലൈനില്‍ മന്ത്രി പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss