|    Jun 25 Mon, 2018 6:09 am
FLASH NEWS

പക്ഷേ, സാര്‍, ഇവിടെ ഇങ്ങനെ ചിലരും ജീവിക്കുന്നുണ്ട്

Published : 25th October 2015 | Posted By: TK

Beyond-the-Boundariesnew

 


എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെയായിപ്പോയി കാര്യങ്ങള്‍. അതിസമ്പന്നതയുടെ പളപളപ്പില്‍ ബൈക്കിലും കാറിലും തേര്‍വാഴ്ച നടത്തുന്ന ഒരു ന്യൂനപക്ഷത്തെ മുന്നില്‍ കണ്ട് മാത്രമായിപ്പോയി തീരുമാനം. കുടുംബഭാരം തലയിലേറ്റി പതിനെട്ടു തികഞ്ഞതിന്റെ പിറ്റേന്നാള്‍ പോയി ലൈസന്‍സ് എടുത്തു വയറ്റുപിഴപ്പിനായി ചക്രം തിരിക്കുന്ന പതിനായിരങ്ങളുണ്ട് .


ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രായപരിധി ഉയര്‍ത്താന്‍ നീക്കം. വാഹനപകടങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ് കമ്മീഷന്റേതാണ് നിര്‍ദ്ദേശം. കമ്മീഷന്‍ റിപ്പോര്‍ട്ട് കൈപ്പറ്റിയ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫയല്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ വെക്കുമെന്നറിയിച്ചിരിക്കുന്നു. പ്രായപരിധി പുരുഷന്മാരുടേത് 20ഉം സ്ത്രീകളുടേത് 21ഉം ആയി ഉയര്‍ത്താനാണ് ശിപാര്‍ശ. ലിംഗവിവേചനത്തിനുള്ള കാരണമെന്താണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല.
വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മാത്രം വരുന്നതിനും പോകുന്നതിനും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. വാഹനത്തിനുമേല്‍ വിദ്യാര്‍ത്ഥി വാഹനം എന്ന സ്റ്റിക്കറും ഒട്ടിക്കണം. ദേശീയപാതയിലൂടെ വാഹനം ഓടിക്കാന്‍ കുറഞ്ഞത് 5 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയം വേണം.

ഒരു ജില്ലയില്‍ രജിസ്ട്രര്‍ ചെയ്ത ഇരുചക്രവാഹനം മറ്റൊരു ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്. തൊഴില്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പോകുന്നെങ്കില്‍ ആ ജില്ലയിലെ ആര്‍.ടി.ഒ യില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണം. ഇങ്ങനെ പോകുന്നു ശിപാര്‍ശകളുടെ സ്വഭാവം. തിരുവനന്തപുരത്തൊരു കോളേജില്‍ ആഘോഷപരിപാടികള്‍ക്കിടെ ഒരു വിദ്യാര്‍ത്ഥിനി മരിച്ചതും കാശുള്ള വീട്ടിലെ പിള്ളേര് സ്‌പോര്‍ട്‌സ് ബൈക്ക് പോലുള്ള വാഹനങ്ങളില്‍ കയറി നടത്തുന്ന പേക്കൂത്തുകളുമൊക്കെയായിരിക്കണം കമ്മീഷനെ ഇത്തരം ശിപാര്‍ശകള്‍ക്ക് പ്രേരിപ്പിച്ചത്.
auto-ricksha

 

നല്ലത്; പക്ഷേ, എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെയായിപ്പോയി കാര്യങ്ങള്‍. അതിസമ്പന്നതയുടെ പളപളപ്പില്‍ ബൈക്കിലും കാറിലും തേര്‍വാഴ്ച നടത്തുന്ന ഒരു ന്യൂനപക്ഷത്തെ മുന്നില്‍ കണ്ട് മാത്രമായിപ്പോയി തീരുമാനം. കുടുംബഭാരം തലയിലേറ്റി പതിനെട്ടു തികഞ്ഞതിന്റെ പിറ്റേന്നാള്‍ പോയി ലൈസന്‍സ് എടുത്തു വയറ്റുപിഴപ്പിനായി ചക്രം തിരിക്കുന്ന പതിനായിരങ്ങളുണ്ട് സംസ്ഥാനത്ത്. മീന്‍കച്ചവടം മുതല്‍ ഇലക്ട്രോണിക്‌സ്് ടെക്‌സ്‌റ്റൈല്‍സ് തുടങ്ങി നാനാവിധ ലൊട്ടുലൊടുക്കു സാധനങ്ങളൂടെ സെയില്‍സ്‌റെപ്പുമാരായി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്നവര്‍.

ഇവരില്‍ പലരും ജോലിയും പഠനവും ഒപ്പം മുന്നോട്ട് കൊണ്ടുപോകുന്നവരാണ്.
സാമാന്യം ജീവിക്കാന്‍ ചുറ്റുപാടുള്ള കുടുംബങ്ങളില്‍ തന്നെ, പ്രത്യേകിച്ച് അണുകൂടംബ പശ്ചാത്തലത്തില്‍; വിശേഷിച്ചും ഗൃഹനാഥ•ാര്‍ പ്രവാസികളാകുന്ന അവസ്ഥയില്‍ എത്രയോ ചെറുപ്പക്കാര്‍ മാന്യമായി ടൂവീലറും ഫോര്‍വീലറും ഉപയോഗിച്ച് കുടുംബത്തിന് സേവനം ചെയ്യുന്നുണ്ട്, പരിപാലിക്കുന്നുണ്ട്. കുടുംബത്തിലെ വൃദ്ധജനങ്ങള്‍ക്ക് അതു നല്‍കുന്ന ആശ്വാസവും ചെറുതല്ല.     ആരോഗ്യകരമായ സാമൂഹിക ജീവിതത്തിന് പരിഹാരം എപ്പോഴും നിയമങ്ങളാണ് എന്നു കരുതുന്നതില്‍ നിന്നാണ് നിയമജ്ഞരില്‍ നിന്നും യാഥാര്‍ത്ഥ്യ ബോധം കുറഞ്ഞതും പലപ്പോഴും യുക്തിസഹവുമല്ലാത്ത ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവുന്നത്. മാത്രമല്ല നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ ഇല്ലാത്തതല്ല മറിച്ച് നിയമങ്ങളുടെ ദുരുപയോഗമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും ചുറ്റുപാടുകള്‍ വീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

അവസാനമായി വാഹനപകടങ്ങളെക്കുറിച്ച് ഒരു വാക്ക്, നാല്പത് കഴിഞ്ഞവനും ഇരുപതുകാരന്റെ പക്വത ഇല്ലാതാക്കുന്ന മദ്യമാണ് വാഹനാപകടങ്ങളിലെ മുഖ്യവില്ലന്‍. എന്നാല്‍ ഇഷ്ടന്റെ ലഭ്യത കുറയ്ക്കുന്ന കാര്യത്തില്‍ കമ്മീഷന്‍ മൗനം പാലിച്ചിരുന്നു. സര്‍ക്കാരാകട്ടെ ദേശീയ പാതയോരത്തുള്ള മദ്യശാലകള്‍ നീക്കം ചെയ്യാനുള്ള കോടതി നിര്‍ദ്ദേശത്തോട് അപ്രായോഗികമെന്നാണ് പ്രതികരിച്ചിരിക്കുന്നത്. അപ്പോപിന്നെ പുതുതലമുറ നിയമങ്ങള്‍ ഉള്ളതോ ഇല്ലാത്തതോ ആയ മേഖലകളില്‍ സ്വയം അച്ചടക്കം പാലിക്കുമെന്ന് കരുതുന്നതില്‍ എന്തര്‍ത്ഥം.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss