|    Dec 12 Wed, 2018 7:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പക്ഷിയിടിച്ച് വിമാനാപകടം: ആറുമാസത്തിനിടെ ഉണ്ടായത് മൂന്നു കോടിയുടെ നഷ്ടം

Published : 25th November 2018 | Posted By: kasim kzm

കൊണ്ടോട്ടി: ആറ് മാസത്തിനിടെ പക്ഷിയിടിച്ച് വിവിധ വിമാനങ്ങള്‍ക്കുണ്ടായത് മൂന്ന് കോടിയുടെ നഷ്ടമെന്ന് എയ ര്‍പോര്‍ട്ട് അതോറിറ്റി. വിമാനത്താവള റണ്‍വേയില്‍ വച്ചും പറന്നുയരുമ്പോഴുമാണു പക്ഷികള്‍ മുഖേന അപകടങ്ങ ള്‍ ഏറെയുണ്ടായത്. മണിക്കൂറില്‍ 900 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വിമാനത്തില്‍ ഒരുകിലോ ഭാരമുള്ള പക്ഷിയിടിച്ചാലുണ്ടാ വുന്ന ആഘാതം 250 കിലോഗ്രാം മീറ്ററാണ്. ഇതു വിമാനത്തിന്റെ ഘടനാപരമായ കേടുപാടുകളാണ് ഉണ്ടാക്കുന്നത്. പക്ഷിയിടിച്ച് വിമാന എന്‍ജിന്‍ തകരാറിലാവുന്നതു മലകളാല്‍ ചുറ്റപ്പെട്ട കരിപ്പൂരില്‍ വലിയ ദുരന്തം വരുത്തിവയ്ക്കും. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ അനധികൃത അറവ് ശാലകള്‍ നിയന്ത്രിക്കാന്‍ തദേശവകുപ്പിന് അതോറിറ്റി നിര്‍ദേശം നല്‍കി.
വിമാന ലാന്‍ഡിങ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയത്. റണ്‍വേയില്‍ പക്ഷിശല്യം ഒഴിവാക്കലാണ് ഇതില്‍ പ്രധാനം.
രാജ്യത്തെ വിമാനത്താവളങ്ങളില്‍ പക്ഷികളും ചെറിയ മൃഗങ്ങളും വിമാനങ്ങളില്‍ ഇടിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇതൊഴിവാക്കാനായി റണ്‍വേക്ക് മുകളിലെ പക്ഷികളെയും റണ്‍വേയില്‍ കയറുന്ന മൃഗങ്ങളെയും തുരത്താന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണം. ഇതിന് പ്രദേശിക ഭരണകൂടങ്ങളുമായി ചേര്‍ന്ന് പരിസര ശുചീകരണം നടത്തണം. റണ്‍വേയില്‍ പക്ഷികളെ തുരത്തുന്നതിന് ഇടയ്ക്കിടെ പരിശോധന നടത്തുകയും ശബ്ദവീചിക ള്‍ പുറപ്പെടുവിക്കുകയും വേണം. റണ്‍വേ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും മാലിന്യം കുമിഞ്ഞു കൂടുന്നതും ഒഴിവാക്കണം.
എയര്‍പോര്‍ട്ടുകളിലെ ഡ്രെയ്‌നേജ് സംവിധാനം പരിശോധിക്കുകയും നിലനിര്‍ത്തുകയും വേണം. റണ്‍വേ യുടെ ഓരത്തും വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന റണ്‍വേ ഏപ്രണിലും നിര്‍ത്തുന്ന ഗ്രൗണ്ട് വാഹനങ്ങള്‍, സ്റ്റെപ്പ് എന്‍ഡറുകള്‍, ബാഗേജ് ട്രോളികള്‍ എന്നിവ വിമാനങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയില്ലാതെ സൂക്ഷിക്കണം. അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച വ്യോമഗതാഗത സുരക്ഷാവാരമായി ആചരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss