|    Sep 25 Mon, 2017 10:01 am
FLASH NEWS

പക്ഷിപ്പനി: 7918 താറാവുകളെ കൂടി കൊന്നു കത്തിച്ചു

Published : 6th November 2016 | Posted By: SMR

കോട്ടയം: ആര്‍പ്പൂക്കര മേഖലയില്‍ നിന്ന് ഇന്നലെ 7918 താറാവുകളെകൂടി കൊന്ന് കത്തിച്ചു. രോഗം സ്ഥിരീകരിച്ച ആര്‍പ്പൂക്കര മേഖലയിലെ താറാവുകളെയെല്ലാം കൊന്നതോടെ താറാവുകളെ കൊല്ലുന്നത് താത്ക്കാലികമായി നിര്‍ത്തി.  താറാവുകളെ കൊന്ന് കത്തിക്കുന്നതടക്കമുള്ള  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ദ്രുതകര്‍മസേന ക്യാംപും അവസാനിപ്പിച്ചു.  ജില്ലയുടെ മറ്റ് ഭാഗങ്ങളിലും താറാവുകള്‍ ചത്തെങ്കിലും അതിന്റെ സാംപിളുകള്‍ ഭോപാലിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇവിടെ നിന്ന് പക്ഷി പനി സ്ഥിരീകിച്ചാല്‍ മാത്രമെ ഈ ഭാഗങ്ങളിലെ താറാവുകളെ കൊല്ലുന്നതുള്‍പ്പടെയുള്ള നടപടികള്‍ ആരംഭിക്കൂ.അതിനിടെ, ഇന്നലേയും ജില്ലയില്‍ താറാവുകള്‍ ചാവുന്നത് തുടരുകയാണ്. ഇന്നലെ ജില്ലയില്‍ 1620 താറാവുകള്‍ ചത്തു. അയ്മനം, ആര്‍പ്പൂക്കര, കുമരകം,  തലയാഴം, വെച്ചൂര്‍, നാട്ടകം, പായിപ്പാട്,എന്നിവിടങ്ങളിലാണ് താറാവുകള്‍ ചത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ചത്ത താറാവുകളുടെ സാംപിള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിനോടകം ജില്ലയില്‍ ചത്തതും കൊന്നതുമായി കാല്‍ലക്ഷത്തിലധികം താറാവുകളുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക