|    Feb 22 Wed, 2017 2:16 pm
FLASH NEWS

പക്ഷിപ്പനി; 6600 താറാവ് കുഞ്ഞുങ്ങള്‍ ചത്തു

Published : 27th October 2016 | Posted By: SMR

ഹരിപ്പാട്: പക്ഷിപ്പനി ബാധിച്ചു താറാവു കുഞ്ഞുങ്ങള്‍ ചത്തത് കര്‍ഷകരെ കടത്തിലും കണ്ണീരിലുമാഴ്ത്തി. പള്ളിപ്പാട് വഴുതനാം കുമ്പളത്ത് അച്ചന്‍കുഞ്ഞ്, സഹോദരന്‍ കളപ്പറമ്പില്‍ മത്തായി എന്നിവരുടെ 6600 ഓളം താറാവ് കുഞ്ഞുങ്ങളാണ് രണ്ടുദിവസം കൊണ്ട് ചത്തത്. പ്രതീക്ഷ തകര്‍ത്ത് വന്ന രോഗം ബാധിച്ചു താറാവുകള്‍ ചത്തതോടെ അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടത്തിലും കടക്കെണിയിലുമാണെന്ന് ഇവര്‍ പറയുന്നു. 15,000 താറാവുകുഞ്ഞുങ്ങളുടെയാണ് ചെന്നിത്തലയിലെ സ്വകാര്യ ഹാച്ചറിയില്‍ നിന്നു വാങ്ങിയത്.  22 ദിവസം പ്രായമായ കുഞ്ഞുങ്ങളെ ഓരോന്നിനും 23 രൂപയ്ക്കാണ് വാങ്ങിയത്. അഞ്ചുദിവസം മുമ്പ് ചുമയായിരുന്നു രോഗലക്ഷണം. പള്ളിപ്പാട് മൃഗാശുപത്രിയിലെ ഡോക്ടര്‍ എത്തി താല്‍ക്കാലിക മരുന്ന് മല്‍കി. പിന്നീട് സാമ്പിളുമായി തിരുവല്ല മഞ്ഞാടി പക്ഷിഗവേഷണകേന്ദ്രത്തില്‍ കാണിച്ചു. അവര്‍ ടാക്‌സിന്‍ എന്ന മരുന്നു നിര്‍ദ്ദേശിച്ചു. നാലാംദിവസം പലകുഞ്ഞുങ്ങളും വലിവ്കാണിച്ചു പിടഞ്ഞുവീണു ചാവുകയായിരുന്നു. തിങ്കളാഴ്ച 5000 താറാവും പിന്നീട് 1500 ഉം ചത്തു. ചൊവ്വാഴ്ച ഉച്ചയോടെ 100 എണ്ണംകൂടി പിടഞ്ഞുവീഴുന്നത് കണ്ടപ്പോള്‍ കര്‍ഷകരുടെ എല്ലാ പ്രതീക്ഷകളും തകരുകയായിരുന്നു. താറാവുകള്‍ക്ക് താറാവുകള്‍ക്ക് നല്ലൊരു തുക തീറ്റക്കൂലിയാകും. നാല് നാട്ടുതൊഴിലാളികള്‍ക്ക് ദിവസം 750 രൂപാ കൂലി കൊടുക്കണം. മറ്റു ചെലവുകള്‍ എല്ലാം കൂടി കൂട്ടിയാല്‍ ലക്ഷങ്ങള്‍ വരും. അച്ചന്‍കുഞ്ഞും മത്തായിയും ഈ കൊല്ലമാണ് ഒന്നിച്ചു താറാവ് കൃഷിയില്‍ പങ്കാളികളായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക