|    Sep 26 Tue, 2017 11:30 am

പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ അണുവിമുക്തമാക്കല്‍ തുടരുന്നു

Published : 12th November 2016 | Posted By: SMR

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പക്ഷിപ്പനി നിയന്ത്രണത്തിനുള്ള ദ്രുതകര്‍മസേന ഇന്നലെ പ്രധാനമായും അണുവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. താറാവുകളെ കൊന്ന് സംസ്‌കരിച്ച ഭാഗങ്ങള്‍  കേന്ദ്രീകരിച്ചും പക്ഷിപ്പനി കണ്ടെത്തിയ പ്രദേശവുമാണ് അണുവിമുക്തമാക്കിയത്. ചെന്നിത്തലയില്‍ രണ്ട്, അമ്പലപ്പുഴ ഒന്ന്, നെടുമുടി ഒന്ന് എന്നിങ്ങനെ സംഘങ്ങളാണ് രംഗത്തുണ്ടായിരുന്നത്. രോഗം ബാധിച്ച താറാവുകളെ കൂട്ടത്തോടെ കൊന്ന് സംസ്‌കരിക്കുന്ന ദ്രുതകര്‍മസേനയുടെ  പ്രവര്‍ത്തനം ഇന്ന് പുറക്കാട് ഭാഗത്തായിരിക്കും കേന്ദ്രീകരിക്കുകയെന്ന് നോഡല്‍ ഓഫിസര്‍ ഡോ. വി ഗോപകുമാര്‍ പറഞ്ഞു.ഇതുവരെ ജില്ലയില്‍ ചത്തതും കൊന്നതുമായി 4,95157 താറാവുകളെ ദൗത്യസംഘം സംസ്‌കരിച്ചു. 9255  കിലോ തീറ്റ നശിപ്പിച്ചതായാണ് കണക്ക്. ഇതുവരെ 1,52,313 എണ്ണം മുട്ടകള്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് നശിപ്പിച്ചിട്ടുണ്ട്. എത്രയും വേഗത്തില്‍ രോഗ നിയന്ത്രണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൗത്യസംഘാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.  രോഗം ബാധിച്ച് താറാവുകള്‍ ചത്തതോടെ ചേര്‍ത്തല താലൂക്കില്‍ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ച് അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പള്ളിപ്പുറത്ത്് 26 താറാവുകള്‍ കൂട്ടതോടെ ചത്തത് പക്ഷപ്പനി ഭീതി ശക്തമാക്കി. ചേര്‍ത്തല താലൂക്കില്‍ പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, ഒളവയ്പ്, പാണാവള്ളി, അരൂക്കുറ്റി, ചന്തിരൂര്‍, എഴുപുന്ന എന്നിവിടങ്ങളിലെ തീരമേഖലയിലാണ് താറാവ് വളര്‍ത്തല്‍ കൂടുതലുള്ളത്. എന്നാല്‍ മറ്റിടങ്ങളിലൊന്നും താറാവുകള്‍ക്ക് രോഗ ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചത്ത താറാവുകളുടെയും രോഗം ബാധിച്ച താറാവുകളുടെയും സാമ്പിള്‍ തിരുവല്ലയിലെ ലാബുകളില്‍ പരിശോധനയ്ക്കായി കൊണ്ടുപോയെങ്കിലും ഫലം ഇതുവരെ ലഭ്യമായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക