|    Aug 20 Sun, 2017 9:43 am

പക്ഷിപ്പനി പെരുപ്പിച്ച് കാട്ടല്‍; ടൂറിസം മേഖലയ്ക്ക് തിരിച്ചടി

Published : 28th October 2016 | Posted By: SMR

കുമരകം: വിനോദ സഞ്ചാര സീസണ്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കേ ആലപ്പുഴ-കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി പെരുപ്പിച്ച് കാട്ടുന്നത് വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയാവുന്നു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മാത്രമേ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളൂ. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ താറാവ് ചാവുന്നത് ഇതുമായി ബന്ധിപ്പിച്ച് ചാനലുകളില്‍ വാര്‍ത്ത വന്നതും മൃഗ സംരക്ഷണ വകുപ്പ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അമിത പ്രാധാന്യം നല്‍കുന്നതുമാണ് പക്ഷിപനിക്കു വന്‍ പ്രചാരണം ലഭിക്കാന്‍ കാരണം.വര്‍ഷങ്ങളായി താറാവ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പല കര്‍ഷകരും തങ്ങളുടെ താറാവുകളില്‍ നൂറുകണക്കിനെണ്ണം രോഗബാധയേറ്റ് ചാവാറുണ്ടെങ്കിലും ഏതാനും വര്‍ഷം മുമ്പുവരെ ഇത്രയും വ്യാപക വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നില്ലെന്നു പറയുന്നു. സാധാരണ രോഗ ബാധയേറ്റ് താറാവുകള്‍ ചാവുന്നത് പക്ഷിപ്പനിയുടെ കണക്കില്‍ കയറിപ്പറ്റുന്നത് കര്‍ഷകര്‍ക്കും ദുരിതം വിതയ്ക്കുന്നുണ്ട്. വിപണിയില്‍ ഇറച്ചി താറാവിന് 300, താറാവിന്റെ മുട്ടയ്ക്ക് ഒമ്പത് രൂപയുമാണ് വിപണി വില. പക്ഷിപ്പനി പ്രചരിക്കുന്നതോട് ഇതും കൂപ്പുകുത്തും. ഇതോടൊപ്പം കായല്‍ ടൂറിസത്തിന് ഏറ്റവും പ്രാധാന്യമുള്ള ആലപ്പുഴ-കോട്ടയം ജില്ലകളില്‍ രോഗം പടരുന്നതായുള്ള വാര്‍ത്തകള്‍ വിദേശികളുടെ ഒഴുക്കിനേയും തടസ്സപ്പെടുത്തും. ദേശാടനകിളികളില്‍ നിന്നാണ് പക്ഷിപ്പനി പടരുന്നതെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ വാദമെങ്കിലും വനം വകുപ്പ്് ഇതിനോട് പൂര്‍ണമായും യോജിക്കുന്നില്ല. ദേശായന കിളികളില്‍ നിന്നുമാണ് ഇപ്പോള്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട്ട് വൈറസുകളിലെത്തിയതെന്ന് സ്ഥിരീകരിക്കത്തക്ക യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് പ്രശസ്ത പക്ഷി നീരീക്ഷകനും കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രസിഡന്റുമായ ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക