|    Apr 27 Thu, 2017 8:19 pm
FLASH NEWS

പക്ഷിപ്പനി; താറാവുകളെ കൊന്നു തുടങ്ങി

Published : 2nd November 2016 | Posted By: SMR

കോട്ടയം: പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ആര്‍പ്പൂക്കരയില്‍ താറാവുകളെ കൊന്നുതുടങ്ങി. രോഗ ലക്ഷണമുള്ള 6000 താറാവുകളില്‍ 1100 എണ്ണത്തിനെ ഇന്നലെ കൊന്നു. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരു ഡോക്ടര്‍ അടങ്ങുന്ന പ്രത്യേക ടീമിന്റെ നേതൃത്വത്തിലാണു താറാവുകളെ നശിപ്പിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ഗൗണ്‍, മാസ്‌ക്ക്, ഫുഡ് പ്രൊട്ടക്ടര്‍ അടങ്ങിയ സ്വയം സുരക്ഷാ ധാരികളായ (പേഴ്‌സനല്‍ പ്രൊട്ടക്ഷന്‍ കിറ്റ്) ഉദ്യോഗസ്ഥരാണ് കൊല്ലുന്നത്. ഉപയോഗത്തിനു ശേഷം ഇവ കത്തിച്ചു കളയും. ആര്‍പ്പൂക്കര പഞ്ചയത്തിലെ കേളക്കരി, വാവക്കാട് പാടശേഖരത്ത് ഉണ്ടായിരുന്ന പുളിക്കാശേരി ചെല്ലപ്പന്റെ താറാവുകളെയാണ് ആദ്യം കൊന്നത് ഇതില്‍ കേളക്കരി പാടശേഖരത്തുള്ള താറാവുകളെയാണ് കൊന്നത്. രോഗബാധിത പ്രദേശങ്ങളില്‍ 90 ദിവസത്തേക്ക് തുടര്‍ച്ചയായ പരിശോധനകളും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തും. ഇക്കാലയളവില്‍ പുതുതായി താറാവുകളെ വളര്‍ത്തുന്നതിന് അനുവദിക്കില്ല. മാത്രമല്ല പ്രദേശത്തെ 10 കിലോമീറ്റര്‍ ചുറ്റളവിലെ താറാവുകളെ നീരീക്ഷിക്കും. എച്ച് 5 എന്‍ 8 ഇനത്തില്‍പ്പെട്ടതും മനുഷ്യരിലേക്കു പകരാത്തതുമായ പക്ഷിപ്പനിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍ ഡോ. ജെ ഹരിലാല്‍, മൃഗ സംരക്ഷണ വകുപ്പ് അസിസ്റ്റന്‍ന്റ് ഡയറക്ടര്‍ ഡോ. പി കെ മനോജ് കുമാര്‍, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ എം ദിലീപ് എന്നിവുടെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികള്‍ നടക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day