|    Feb 22 Wed, 2017 2:15 pm
FLASH NEWS

പക്ഷിപ്പനി; ജില്ലയില്‍ 2785 താറാവുകളെ കൂടി കൊന്നൊടുക്കി

Published : 3rd November 2016 | Posted By: SMR

കോട്ടയം: പക്ഷിപ്പനി ബാധിച്ച 2785 താറാവുകളെ കൂടി ഇന്നലെ കൊന്നൊടുക്കി. കഴിഞ്ഞ ദിവസം 1100 താറാവുകളെ കൊന്നിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗ ലക്ഷണം കാണിക്കുന്ന താറാവുകളെയാണ് ഇപ്പോള്‍ കൊല്ലുന്നത്. ഇന്നലെ  6000ലധികം താറാവുകളിലാണു രോഗം കണ്ടെത്തിയത്. പുളിക്കാശ്ശേരില്‍ ചെല്ലപ്പന്റെ ഉടമസ്ഥതയിലുള്ള താറാവുകളെയാണ് ഇന്നലെ കൊന്നത്.കേളക്കരി, വാവകാട് പാടശേഖരങ്ങളില്‍ ഉണ്ടായിരുന്ന ചെല്ലപ്പന്റെ താറാവുകളെ പൂര്‍ണമായും കൊന്നു. 4500ല്‍ അധികം താറാവുകളുള്ള ഇയാളുടെ 1000ഓളം താറാവുകള്‍ രോഗംബാധിച്ചു നേരത്തെ ചത്തിരുന്നു. ബാക്കി വന്ന താറാവുകളെയാണ് കൊന്നത്. കൊന്ന താറാവുകളെ പിന്നീട് കത്തിച്ചു. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരു ഡോക്ടര്‍ അടക്കം ആറു പേര്‍ അടങ്ങുന്ന 10 ടീം (റാപ്പിഡ് റസ്‌പോണ്‍സ് ടീം) ആണ് പ്രതിരോധ നടപടികള്‍ നടത്തുന്നത്. പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പ്രതിരോധ നടപടികള്‍ ആരംഭിച്ചിരക്കുന്നത്. മൃഗസംരക്ഷണ വകുപ്പിനു പുറമേ താറാവു കര്‍ഷകരും, ആരോഗ്യ വകുപ്പ്, പോലിസ്, തദ്ദേശ സ്വയം ഭരണ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ട്. ആര്‍പ്പൂക്കര എസ്എന്‍ഡിപി സ്‌കൂളിലാണ് സംഘം ക്യാംപ് ചെയ്യുന്നത്. അഞ്ചു ദിവസം ഇവര്‍ ഇവിടെയുണ്ടാവും. ചൊവ്വാഴ്ച രാവിലെ മുതലാണ് പ്രതിരോധ നടപടികള്‍ ആരംഭിച്ചത്. വരും ദിവസങ്ങളിലും നടപടികള്‍ തുടരും. അതേസമയം താറാവുമായ സമ്പര്‍ക്കം പുലര്‍ത്തി വന്ന 10 കോഴികള്‍ ചത്തു. ഇതില്‍ രണ്ടു കോഴികളുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് ഇവയ്ക്കും പക്ഷപ്പനി സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി സാംപിളുമായി മൃഗ സംരക്ഷണ ഉദ്യോഗസ്ഥര്‍ ഇന്നു ഭോപ്പാലിലേക്കു പോവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക