|    Aug 20 Sun, 2017 10:49 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പക്ഷിപ്പനി: ജാഗ്രത പാലിക്കണമെന്ന് മന്ത്രി

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജു. പക്ഷികളില്‍ അസാധാരണ മരണനിരക്ക് ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ മൃഗാശുപത്രിയില്‍ ബന്ധപ്പെടണം. ഇതു സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്നു. മന്ത്രിമാരായ കെ രാജു, വി എസ് സുനില്‍ കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പിന്റെ പതിവുനിരീക്ഷണത്തില്‍ ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തില്‍ താറാവുകളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് ആലപ്പുഴ കലക്ടറേറ്റില്‍ കോഴി-താറാവ് കര്‍ഷകരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക