|    Jun 24 Sat, 2017 7:12 am
FLASH NEWS

പക്ഷാഘാതം ബാധിച്ച് തളര്‍ന്നയാള്‍ക്ക് സാന്ത്വനമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍

Published : 28th October 2016 | Posted By: SMR

പുന്നയൂര്‍ക്കുളം: പക്ഷാഘാതം ബാധിച്ച് ശരീരം തളര്‍ന്ന് ചികില്‍സയില്‍ കഴിയുന്നയാള്‍ക്ക് സഹായവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍. എസ്ഡിപിഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തിനായി  ബെഡും അനുബന്ധ സാമഗ്രികളും നല്‍കി. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് യഹിയ മന്ദലാംകുന്ന് കൈമാറി. സുബൈര്‍ മന്ദലാംകുന്ന്, യൂനസ് ഐനിക്കല്‍, ടി എ ഷഫീക്ക്, ഫാറൂക്ക് പാപ്പാളി, മജീദ് തെക്കേക്കാട്ടില്‍, അനസ്, ഫാരിസ്, ഷുഹൈബ് സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക