|    Jul 17 Tue, 2018 11:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പകല്‍ക്കൊള്ള അവസാനിപ്പിക്കണം: കാനം രാജേന്ദ്രന്‍

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഇന്ധനവിലയിലെ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. വില ഏറ്റവും താഴ്ന്നിരിക്കുമ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടിയ ഇന്ധനവില ഈടാക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ.  നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കല്‍ തുടങ്ങിയ വികലമായ നടപടികളിലൂടെ താറുമാറായ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കു താങ്ങാനാവാത്ത പ്രഹരം ഏല്‍പ്പിച്ചുകൊണ്ടാണു നാള്‍തോറും ഇന്ധനവില ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എണ്ണ ശുദ്ധീകരണ, വിപണന രംഗത്തുള്ള സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നതിന്റെ ഭാഗമായി തന്നെയാണു കേന്ദ്ര സര്‍ക്കാര്‍ ഈ തീവെട്ടിക്കൊള്ളയ്ക്കു സഹായം നല്‍കുന്നത്. ഇന്ധനവിലയിലെ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ ശക്തമായ ബഹുജന പ്രക്ഷോഭം വളര്‍ന്നുവരണമെന്നു കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss