|    Jul 16 Mon, 2018 2:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പകര്‍പ്പവകാശ ലംഘനം : നിതീഷ് കുമാറിന് 20,000 രൂപ പിഴ

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥി നല്‍കിയ പകര്‍പ്പവകാശ ലംഘന കേസില്‍ എതിര്‍കക്ഷികളില്‍ നിന്നു തന്റെ പേര് ഒഴിവാക്കണമെന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. നിതീഷ് കുമാറിന് കോടതി 20,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ബിഹാര്‍ മുഖ്യമന്ത്രിയുടെ ഹരജി നിയമത്തിന്റെ ദുരുപയോഗമാണെന്നും തന്റെ പ്രശ്‌നത്തിനു കാരണമായ എതിര്‍കക്ഷിക്കെതിരേ കേസ് നല്‍കാന്‍ പരാതിക്കാരന് അവകാശമുണ്ടെന്നും വിധി പുറപ്പെടുവിച്ച ജോയിന്റ് രജിസ്ട്രാര്‍  നിരീക്ഷിച്ചു. അതുല്‍ കുമാര്‍ സിങ് എന്ന വിദ്യാര്‍ഥിയാണ് തന്റെ ഗവേഷണപ്രബന്ധം പട്‌ന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഡെവലപ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ ഗ്രന്ഥത്തില്‍ മോഷ്ടിച്ച് ചേര്‍ത്തിട്ടുണ്ടെന്ന് കാണിച്ച് പരാതി നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss