|    Aug 18 Sat, 2018 8:15 pm
FLASH NEWS
Home   >  News Today   >  

പകര്‍ച്ച വ്യാധി, സംഘര്‍ഷം, ലൈംഗിക അതിക്രമങ്ങള്‍; റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ ദുരിതത്തിലെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്

Published : 7th August 2018 | Posted By: afsal aph


ധാക്ക: പകര്‍ച്ച വ്യാധി ഭീഷണി, അഗ്‌നിബാധ, സംഘര്‍ഷം, ഗാര്‍ഹികലൈംഗിക അതിക്രമങ്ങള്‍ക്കുള്ള സാധ്യത, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ മൂലം ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ ദുരിതത്തിലാണെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ 68 പേജുള്ള റിപ്പോര്‍ട്ടില്‍ കോക്‌സ് ബസാറിലെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അഭയകേന്ദ്രങ്ങളും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കണമെന്നും എച്ച്.ആര്‍.ഡബ്ലിയു ആവശ്യപ്പെട്ടു. ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളാണ് ഈ ക്യാമ്പില്‍ കഴിയുന്നത്. മഴശക്തമായാലുണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഏകദേശം രണ്ട് ലക്ഷത്തോളം ആളുകളെയാണ് ബാധിക്കുന്നത്. മണ്‍സൂണ്‍ ആരംഭിച്ചാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും കഴിയാത്ത അവസ്ഥയിലാകും. താല്‍ക്കാലികമായി കെട്ടിയ ചെറിയ കൂരകളിലാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നത്. ഏഴ് ലക്ഷത്തിലധികം അഭയാര്‍ഥികളാണ് കഴിഞ്ഞ ഓഗസ്റ്റില്‍ മ്യാന്മറില്‍ നടന്ന വംശീയ ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം നടത്തിയത്. അഭയാര്‍ഥി ക്യാമ്പ് പ്രവര്‍ത്തിക്കുന്നത് ഒരു മലയോര പ്രദേശത്താണ്. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് രണ്ട് ലക്ഷം അഭയാര്‍ഥികളാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോക്‌സ് ബസാറില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ മികച്ച സൗകര്യമുള്ള പ്രദേശത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ബംഗ്ലാദേശ് ഭരണകൂടം തയാറെടുക്കുന്നു. വലിയ ക്യാമ്പുകള്‍ക്ക് പകരം ചെറിയ ചെറിയ ക്യാമ്പുകളിലേക്ക് റോഹിന്‍ഗ്യകളെ മാറ്റണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss