|    Aug 16 Wed, 2017 8:43 pm
FLASH NEWS

പകര്‍ച്ച വ്യാധി നിയന്ത്രണം; 68 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Published : 28th November 2016 | Posted By: SMR

മലപ്പുറം: ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പൊതുജനാരോഗ്യ സംരക്ഷണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ജില്ലയിലെ ഹോട്ടലുകള്‍, ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍, കൂള്‍ബാറുകള്‍ എന്നിവ പരിശോധിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്ഷ്യവിഷബാധയും പകര്‍ച്ചവ്യാധികളും റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. 68 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മെഡിക്കല്‍ ഓഫിസര്‍മാരുടെയും ആരോഗ്യ വകുപ്പ് ജില്ലാ ഉദ്യാഗസ്ഥന്മാരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഡിഎംഒ ഡോ. വി ഉമ്മര്‍ ഫാറൂഖ്, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. ആര്‍ രേണുക, ഡോ.അഹമ്മദ് അഫ്‌സല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി കെ കുമാരന്‍, രാജു പി, കെ പി സാദിഖ് അലി, പി അബ്ദുല്‍ ഹമീദ്,ബി രാജേഷ്, ഡോ. കെ മുഹമ്മദ് ഇസ്മായില്‍, ഭാസ്‌കരന്‍ തൊടുമണ്ണില്‍, എ വാസുദേവന്‍,റജിലേഖ കെ വി പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക