|    Jul 25 Tue, 2017 4:23 am
FLASH NEWS

പകര്‍ച്ച വ്യാധി : ദ്രുതകര്‍മ സേന ഓങ്ങല്ലൂര്‍ പഞ്ചായത്ത് ശുചീകരിക്കും

Published : 14th July 2017 | Posted By: fsq

 

പട്ടാമ്പി: ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിന് വിദഗ്ധ പരിശീലനം നേടിയ 150 പേരടങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ ദ്രുതകര്‍മ സേനയുടെ സഹായത്തോടെ ശുചീകരണം നടത്തുന്നു.  22,23 തിയ്യതികളില്‍ എന്‍സിസി കാഡറ്റുകള്‍, സ്റ്റുഡന്റ്് പോലിസ്, യുവജന സന്നദ്ധ സംഘടനകള്‍, ബഹുജന കൂട്ടായ്മ, യൂത്ത് ക്ലബ് എന്നിവരുടെ  സംയുക്ത സഹകരണത്തോടെയാണ് ശുചീകരണ പരിപാടി നടപ്പാക്കുന്നത്. കിണറുകളിലും കുളങ്ങളിലും മറ്റു ജലാശയങ്ങളിലും പുറംപോക്കുകളിലും  പൊതു സ്ഥലങ്ങളിലുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യും. ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കാരക്കാടും പരിസര പ്രദേശങ്ങളിലുമായി വിവിധ തരം പകര്‍ച്ച പനികള്‍ ബാധിച്ച് പിഞ്ചു കുഞ്ഞൂം എല്‍പി ക്ലാസ് വിദ്യാര്‍ഥി യുമടക്കം അഞ്ചുപേര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിന്റെ സന്ദര്‍ശനമാണ് പ്രദേശത്തെ ഗുരൂതരാവസ്ഥയെ പറ്റി ബന്ധപ്പെട്ട വരെ ബോധവാന്‍മാരാക്കിയത്. അതോടൊപ്പം 30 നു ഉള്ളില്‍ ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യാന്‍ സബ് കലക്ടര്‍ ഉത്തരവ് നല്‍കിയിരുന്നു.  ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആരോഗ്യ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ശുചീകരണത്തില്‍ പങ്കാളിത്തം വഹിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക