|    Aug 19 Sat, 2017 1:32 am
FLASH NEWS

പകര്‍ച്ച വ്യാധികള്‍ പിടിപെടുമ്പോഴും പാലയാണ ആരോഗ്യ കേന്ദ്രം അടഞ്ഞു തന്നെ

Published : 5th August 2017 | Posted By: fsq

 

മാനന്തവാടി: നാട്ടില്‍ പനിയുള്‍പ്പെടെ പകര്‍ച്ചാവ്യാധികള്‍ പടരുമ്പോഴും ആശ്വാസമാവേണ്ട പ്രാഥമികാരോഗ്യ കേന്ദ്രം നോക്കുകുത്തിയായി അടഞ്ഞു കിടക്കുന്നു. ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളുടെ ചെറിയ ആരോഗ്യ പ്രശനങ്ങള്‍ പരിഹരിക്കുന്നതിനായി 1985 ല്‍ പ്രവര്‍ത്തനമാരംഭിച്ച പ്രാഥമികാരോഗ്യകേന്ദ്രമാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തിലെ പാലിയണയിലെ ആരോഗ്യ കേന്ദ്രമാണ് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാതെ പൂട്ടിക്കിടക്ക്ുന്നത്. ലേഡി ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് സ്ഥലം മാറി പോയതിനാല്‍ പകരം ചാര്‍ജെടുത്ത ജെപിഎച്ചിനെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അന്വേഷിച്ചപ്പോള്‍ രണ്ട് മൂന്ന് സെന്ററുകളുടെ ചാര്‍ജ് ഉള്ളതിനാലാണ് കൃത്യമായി പാലിയണയിലെ സ്ഥാപനം തുറക്കാന്‍ കഴിയത്തതെന്ന് മറുപടിയാണ് ലഭിച്ചതെന്ന് പാലിയണ പൗരസമിതി ഭാരവാഹികള്‍ പറഞ്ഞു. പ്രദേശത്ത് നിരവധി ആദിവാസി കോളനികള്‍ ഉണ്ട്. പ്രായമായ രോഗികളുടെ  ഇവിടങ്ങളിലുള്ളവര്‍ക്ക് ചെറിയ പനിയോ ജലദോഷമോ ഉണ്ടായാല്‍ മരുന്നു ലഭിക്കണമെങ്കില്‍ കിലോമീറ്ററുകര്‍ സഞ്ചരിച്ച് വെള്ളമുണ്ടയിലോ പീച്ചങ്കോടോ എത്തേണ്ട സ്ഥിതിയാണ്. മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി സ്ഥിരം ജീവനക്കാരിയെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക