|    Nov 20 Tue, 2018 1:55 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പകര്‍ച്ചവ്യാധി മരണങ്ങള്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി

Published : 1st May 2018 | Posted By: kasim kzm

തിരുവനന്തപുരം: പകര്‍ച്ചവ്യാധി മരണങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹികനീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഇതിനായി ആശുപത്രി അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും വളരെയധികം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ ജാഗ്രതയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയും തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീലും സംയുക്തമായി ജില്ലാതല ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ വരെ ഉണ്ടായിട്ടുള്ള വിവിധ പകര്‍ച്ചവ്യാധികളുടെ സ്ഥിതിവിവര കണക്കുകള്‍ അവലോകനം ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചവ്യാധികളുടെ തോത് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. ആരോഗ്യ കര്‍മസേന രൂപീകരിച്ച് പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന്  മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss