|    Jun 22 Fri, 2018 10:35 pm
FLASH NEWS

പകര്‍ച്ചവ്യാധി: കൊടിയത്തൂരില്‍ അവലോകന യോഗം ചേര്‍ന്നു

Published : 28th July 2016 | Posted By: SMR

മുക്കം: ഡെങ്കിപ്പനി ഉള്‍പ്പെടെ വിവിധ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കൊടിയത്തൂരില്‍ അവലോകന യോഗം നടത്തി.
ഗ്രാമപ്പഞ്ചായത്തിന്റേയും ചെറുവാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റേയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. പന്നിക്കോട് കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സ്വപ്‌ന വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ചന്ദ്രന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ താജുന്നീസ, ആമിന പാറക്കല്‍, ചേറ്റൂര്‍ മുഹമ്മദ്, ഷിജി പരപ്പില്‍ കബീര്‍ കണിയാത്ത്, സുജ ടോം, ടി പി സി മുഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ സംസാരിച്ചു.
ഡോ. മുഹമ്മദ് ക്ലാസിന് നേതൃത്വം നല്‍കി. ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ്, വൈറല്‍ പനി, മഞ്ഞപ്പിത്തം തുടങ്ങിയവ ബാധിച്ച് നിരവധി പേര്‍ ചികില്‍സയിലാണ്. പന്നിക്കോട് സ്വദേശിയായ ഒരാള്‍ക്ക് ഡിഫ്തീരിയ രോഗമുള്ളതായും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി അവലോകന യോഗം സംഘടിപ്പിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ അവ ലോകന യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss