|    Aug 23 Wed, 2017 7:06 pm
FLASH NEWS

പകര്‍ച്ചവ്യാധികള്‍ പടരുന്നു; ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

Published : 5th August 2017 | Posted By: fsq

 

ചാവക്കാട്: കാലവര്‍ഷത്തി ല്‍ വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വെള്ളകെട്ടുകള്‍ രുപംകൊണ്ടതോടെ കൊതുകു പെരുകി ഡെങ്കിപ്പനി പടരുന്നതിന് കാരണമായതായി അധികൃതര്‍ വ്യക്തമാക്കുന്നു. കൊതുകുകളുടെ വ്യാപനം തടയുകയാണ് പ്രധാനപ്രതിരോധമാര്‍ഗ്ഗം. ചിരട്ടകള്‍, വഴിവക്കിലും പറമ്പുകളിലും ഉപേക്ഷിക്കുന്ന പാത്രങ്ങള്‍, കുപ്പികള്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടികിടക്കുന്നത് കൊതുക് പെരുകുന്നതിന് കാരണമാകും. അതുകൊണ്ട് ഇത്തരം സാഹചര്യം ഒഴിവാക്കുവാന്‍ ജനങ്ങള്‍ ജാഗൃത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. എലിപ്പനിക്കു സാധ്യതയുള്ളതിനാല്‍ ശുചീകരണ ജോലികളിലും ഏര്‍പ്പെടുന്നവര്‍ കൈയുറയും കാലുറയും ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ചില മേഖലകളില്‍ ചിക്കന്‍പോക്‌സും വൈറല്‍ പനിയും കണ്ടുവരുന്നുണ്ട്. കൂടാതെ വയറിളക്കവും പടര്‍ന്നു പിടിക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തുടക്കത്തിലേ ചികിത്സതേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സൂക്ഷ്മത പുലര്‍ത്തുകയും ഭക്ഷണവും വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്താല്‍ വേനല്‍ക്കാലരോഗങ്ങള്‍ പ്രതിരോധിക്കാനാവുമെന്നും ഇവര്‍ പറയുന്നു. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, തിളച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക, എല്ലാ കിണറുകളും കുടിവെള്ള സ്രോതസ്സുകളും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക