|    Nov 14 Wed, 2018 9:45 am
FLASH NEWS

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന്ആരോഗ്യവകുപ്പ്

Published : 12th August 2018 | Posted By: kasim kzm

മലപ്പുറം: കാലവര്‍ഷംശക്തമായതിനെ തുടര്‍ന്ന്ജില്ലയിലെ പല പ്രദേശങ്ങളുംവെള്ളത്തിനടിയിലായസാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയുള്ളതിനാല്‍എല്ലാവരും ജാഗ്രത പാലിക്കണമെന്ന്ആരോഗ്യവകുപ്പ്അറിയിച്ചു. കനത്ത മഴയില്‍കുടിവെള്ളസ്രോതസ്സുകളും, പരിസരവുംമലിനമാകുവാന്‍ സാധ്യതകൂടുതലുള്ളതിനാല്‍വയറിളക്കരോഗങ്ങള്‍, എലിപ്പനി എന്നിവക്കെതിരെ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണം. രോഗാണുക്കളാല്‍മലിനമാക്കപ്പെട്ട ജലത്തിലൂടെയും, ആഹാരത്തിലൂടെയുമാണ്‌വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതിലൂടെവയറിളക്കരോഗങ്ങള്‍ തടയാന്‍ കഴിയും.
വയറിളക്കം പിടിപെട്ടാല്‍ആരംഭത്തില്‍തന്നെ പാനീയചികില്‍സതുടങ്ങുന്നത്‌വഴിരോഗംഗുരുതരമാകാതെതടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്എന്നിവഇതിനായി ഉപയോഗിക്കാവുന്നതാണ്.
എലിപ്പനി രോഗാണുവാഹകരായജീവികളുടെമൂത്രംകലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളുമായോ ഉള്ള സമ്പര്‍ക്കത്തില്‍കൂടിയാണ് എലിപ്പനി പകരുന്നത്. അതിനാല്‍രോഗ പകര്‍ച്ചയ്ക്കു സാധ്യതയുള്ളസാഹചര്യങ്ങളില്‍, ജോലിചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓടകളിലും, തോടുകളിലും, വയലുകളിലും, കുളങ്ങളിലുംഇറങ്ങിജോലിചെയ്യുന്നവരിലാണ്— ഈ രോഗംകൂടുതലായികണ്ടുവരുന്നതുംമരണങ്ങള്‍കൂടുതലായിറിപ്പോര്‍ട്ട്‌ചെയ്യപ്പെടുന്നതും.
ഇത്തരംതൊഴിലുകള്‍ചെയ്യുന്നവര്‍ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം എലിപ്പനി രോഗത്തിനെതിരെ മുന്‍ കരുതല്‍ചികിത്സ എന്ന നിലയില്‍ പ്രതിരോധ മരുന്ന്കഴിക്കേണ്ടതാണ് . ഇത്തരംതൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍കട്ടികൂടിയറബ്ബര്‍കാലുറകള്‍ , കയ്യുറകള്‍എന്നിവ ധരിക്കുന്നത് നല്ലതാണ്. കൈകാലുകളില്‍മുറിവുള്ളവര്‍മുറിവുകള്‍ഉണങ്ങുന്നത്‌വരെഇത്തരംജോലികള്‍കഴിവതുംചെയ്യാതിരിക്കുന്നതാണ്ഉത്തമം. ജോലിക്ക് പോകുന്നതിനു മുന്‍പും ജോലികഴിഞ്ഞുവന്നതിനു ശേഷവുംമുറിവുകള്‍ആന്റിസെപ്റ്റിക്‌ലേപനങ്ങള്‍ ഉപയോഗിച്ച് ഡ്രസ്സ്‌ചെയ്യേണ്ടതാണ്.
വിറയലോടുകൂടിയ പനി, കഠിനമായതലവേദന, ശരീരവേദന, കണ്ണില്‍ചുവപ്പ് , തൊലിപ്പുറത്ത്ചുവന്ന തടിപ്പ്എന്നിവയാണ് എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍. എലിപ്പനി പിടിപെടുന്നവരില്‍ മഞ്ഞപ്പിത്ത ലക്ഷണങ്ങളുംഉണ്ടാകാമെന്നതിനാല്‍ മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിക്കുവാനും സാധ്യതയുണ്ട്.
ഇത്തരംരോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ആശുപത്രിയില്‍വിദഗ്ധ ചികില്‍സതേടേണ്ടതാണ്. സ്വയംചികില്‍സയാതൊരു കാരണവശാലും പാടുള്ളതല്ല.
ചികില്‍സതേടുന്നതിനുള്ളകാലതാമസംരോഗംഗുരുതരമാകുവാനും മരണംവരെസംഭവിക്കുവാനും ഇടയാക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss