|    Jun 21 Thu, 2018 5:46 pm
FLASH NEWS

പകര്‍ച്ചവ്യാധികള്‍ക്കെതിരേ തൊഴിലിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി

Published : 22nd April 2018 | Posted By: kasim kzm

തൃശൂര്‍: ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന 700 തൊഴിലിടങ്ങള്‍ ആരോഗ്യവകുപ്പിലെ സംഘം പരിശോധിച്ചു.
പരിശോധനയില്‍ വാസസ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള 28 സ്ഥാപന മേലധികാരികള്‍ക്ക് നിശ്ചിത സമയപരിധിയില്‍ ഉപാധികളോടെ നോട്ടിസ് നല്‍കി. കൊതുകിന്റെ ഉറവിടം സൃഷ്ടിക്കുക, കക്കൂസ് കുഴിയുടെ മൂടി ശരിയായി അടച്ചു സൂക്ഷിക്കാതിരിക്കുക, മലിനജലം പുറത്തേക്കൊഴുക്കുക, മാലിന്യം ശരിയായി സംസ്‌കരിക്കാതിരിക്കുക എന്നീ കാരണങ്ങള്‍ക്കാണ് നോട്ടിസ് നല്‍കിയത്.
ഇതിന്റെ ഭാഗമായി നടത്തിയ മെഡിക്കല്‍ ക്യാംപുകളില്‍ ത്വക്കുരോഗങ്ങള്‍,വയറിളക്കരോഗങ്ങള്‍ തുടങ്ങിയ പല രോഗങ്ങള്‍ ഉള്ളവരെയും കൂടാതെ കുഷ്ഠരോഗവും   ക്ഷയരോഗവും  ഉള്ളതായി സംശയിക്കുന്ന ഓരോരുത്തരെ വീതവും കണ്ടെത്താന്‍ കഴിഞ്ഞു.
ജില്ലാ തലത്തില്‍  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘവും ബ്ലോക്ക്തലങ്ങളിലും മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘവും പരിശോധനയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss