|    Aug 20 Sun, 2017 4:08 am
FLASH NEWS

പകര്‍ച്ചവ്യാധികള്‍ക്കും മാലിന്യങ്ങള്‍ക്കുമെതിരേ ജനകീയ പ്രതിരോധം; പദ്ധതിക്ക് തുടക്കമായി

Published : 13th August 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: പകര്‍ച്ചവ്യാധികള്‍ക്കും മാലിന്യങ്ങള്‍ക്കുമെതിരേ ജനകീയ പ്രതിരോധം എന്ന സന്ദേശവുമായി പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും പള്ളിക്കര പഞ്ചായത്ത് പതിനാലാം വാര്‍ഡ് കുടുംബശ്രീ എഡിഎസിന്റേയും പാക്കം കുടുംബ ക്ഷേമ ഉപകേന്ദ്രത്തിന്റെയും വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടേയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കൂട്ടക്കനി മാലിന്യ മുക്ത ഗ്രാമം’പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പതിനാലാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും കുടുംബശ്രീ നേതൃത്വത്തില്‍ തുണി സഞ്ചികള്‍ വിതരണം ചെയ്തു. കച്ചവട സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി വ്യാപാരികള്‍ക്ക്  പരിശീലനം നല്‍കുകയും കച്ചവട സ്ഥാപനങ്ങളില്‍ മുന്നറിയിപ്പ് പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കൂട്ടക്കനി ഗവ. യുപി സ്‌കൂളില്‍ വച്ച് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി ഇന്ദിര നിര്‍വഹിച്ചു.  കെഎ ബിന്ദു അധ്യക്ഷത വഹിച്ചു.  എ ശ്രീകുമാര്‍,  പുഷ്പജ, എം നിഷ, വി ഉഷ, കെ രാജിനി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ സിജോ എം ജോസ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക