|    Jun 22 Fri, 2018 12:59 pm
FLASH NEWS

പകര്‍ച്ചപ്പനി പടരുന്നുപുല്‍പ്പള്ളി സിഎച്ച്‌സിയില്‍ആവശ്യത്തിന് ഡോക്ടര്‍മാരില്ല

Published : 2nd August 2017 | Posted By: fsq

 

പുല്‍പ്പള്ളി: പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുമ്പോഴും മേഖലയിലെ ഏക ചികില്‍സാ കേന്ദ്രമായ പുല്‍പ്പള്ളി സിഎച്ച്‌സിയില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടിയില്ല. ഏഴു ഡോക്ടര്‍മാര്‍ വേണ്ട ഇവിടെ ആഴ്ചകളായി മൂന്നുപേര്‍ മാത്രമാണ്. നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികില്‍സ തേടിയെത്തുന്നത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ആദിവാസികള്‍ അടക്കമുള്ള നിര്‍ധന രോഗികള്‍ക്ക് ഏക ആശ്രയമായ പുല്‍പ്പള്ളി ആശുപത്രിയില്‍ കിടത്തിച്ചികില്‍സയ്ക്കുള്ള നടപടിയുമില്ല. 40ഓളം രോഗികളെ കിടത്തിച്ചികില്‍സിക്കാനുള്ള സൗകര്യമുള്ളപ്പോഴാണിത്. ഉച്ചയ്ക്ക് ശേഷമെത്തുന്ന രോഗികള്‍ ഡോക്ടര്‍മാരുടെ ക്വാട്ടേഴ്‌സില്‍ പോയി അധിക ഫീസ് നല്‍കിയാണ് ചികില്‍സ തേടുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. എന്നാല്‍, രോഗികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസ്സിലാക്കാന്‍ ജനപ്രതിനിധികളോ ആശുപത്രി വികസനസമിതിയോ തയ്യാറാവുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ നിറയുമ്പോഴാണ് ഇവിടെയുള്ള വാര്‍ഡുകളില്‍ കട്ടിലുകള്‍ ഒഴിഞ്ഞികിടക്കുന്നത്. ആരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിനു ജീവനക്കാരെയും ഡോക്ടര്‍മാരെയും നിയമിച്ച് കിടത്തിച്ചികില്‍സ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss