|    Nov 21 Tue, 2017 7:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പകര്‍ച്ചപ്പനി: നഷ്ടപരിഹാരം പരിഗണനയിലില്ല- മന്ത്രി

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: പകര്‍ച്ചപ്പനി ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം തല്‍ക്കാലം പരിഗണനയിലില്ലെന്ന് മന്ത്രി കെ കെ ശൈലജ. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിത്യസ്തമായി ഇക്കൊല്ലം പനിയും പകര്‍ച്ച വ്യാധികളും വര്‍ധിക്കുമെന്ന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ ശുചീകരണവും നേരത്തേ തന്നെ ആരംഭിച്ചിരുന്നു. പകര്‍ച്ച വ്യാധികള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ജില്ലാ-സംസ്ഥാനതല വിദഗ്ധ സമിതികള്‍ സന്ദര്‍ശിച്ച് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു. ജനുവരി മുതല്‍ ഈ മാസം വരെ സംസ്ഥാനത്ത് 24 ഡെങ്കിപ്പനി മരണങ്ങളും 11 എലിപ്പനി മരണങ്ങളും 71 എച്ച്1 എന്‍1 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സി മമ്മൂട്ടി, കെ എം ഷാജി, ടി എ അഹമ്മദ് കബീര്‍, ആബിദ് ഹുസയ്ന്‍ തങ്ങള്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക