|    Jun 24 Sat, 2017 10:54 am

പകര്‍ച്ചപ്പനിയ്‌ക്കെതിരെ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കണം : വി എസ് ശിവകുമാര്‍

Published : 21st April 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എന്‍1 ഉള്‍പ്പെടെ പകര്‍ച്ചപ്പനി അതിഭീകരമായി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന്  വിഎസ് ശിവകുമാര്‍ എംഎല്‍എ. ജനുവരി 17 മുതല്‍ ഏപ്രില്‍ 17 വരെയുള്ള മൂന്നുമാസക്കാലയളവില്‍ ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 18 പേര്‍ പനിബാധിതരായി മരിച്ചു.  വിവിധ ജില്ലകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പകര്‍ച്ചപ്പനിമൂലം ചികിത്സയിലാണ്.  ആശുപത്രികളില്‍ ഇതിനായി പ്രത്യേക സംവിധാനം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നു.   ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതിനായി നിയോഗിച്ച 1800ഓളം ജീവനക്കാരെ ജോലിചെയ്തിരുന്ന കാലയളവിലെ ശമ്പളംപോലും നല്‍കാതെ പിരിച്ചുവിട്ടു.  ജീവനക്കാരുടെ കുറവും, മരുന്നിന്റെ ദൗര്‍ലഭ്യവും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുന്നു.  പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിസാരവല്‍ക്കരിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്.  സ്ഥലം എംഎല്‍എമാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ജീവനക്കാരും ഉള്‍പ്പെടുന്ന പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിച്ച് അവലോകനങ്ങള്‍ നടത്തി പകര്‍ച്ചപ്പനി നേരിടുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിരമായി ഉണ്ടാകണമെന്നും വിഎസ് ശിവകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക