|    Jun 24 Sat, 2017 7:24 am
FLASH NEWS

നൗഷാദ് മാസ്റ്റര്‍ ലോക മാസ്‌റ്റേഴ്‌സ് മീറ്റിന് ഇന്ന് പുറപ്പെടും

Published : 22nd October 2016 | Posted By: SMR

നാദാപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെയും ആശീര്‍വാദത്തോടെ പേരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി എ നൗഷാദ് ലോക മാസ്‌റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാനായി ഇന്ന് യാത്ര തിരിക്കും. ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍ അടുത്ത മാസമാണ് മീറ്റ്. ഇംഗ്ലീഷ് കവി കൂടിയായ നൗഷാദ്, ദേശീയ മാസ്‌റ്റേഴ്‌സ് മീറ്റില്‍ 200 മീറ്ററില്‍ വിജയിയായാണ് പെര്‍ത്തില്‍ നടക്കുന്ന മീറ്റിന് യോഗ്യത നേടിയത്. ഇന്ന് വൈകീട്ട് നാദാപുരത്ത് നിന്ന് അധ്യാപകരും വിദ്യാര്‍ഥികളും അദ്ദേഹത്തെ യാത്രയാക്കും. ടൗണില്‍ നിന്നും കൂട്ടയോട്ടം നടത്തിയാണ് അദ്ദേഹത്തെ വടകര റെയില്‍വേ സ്‌റ്റേഷനിലേക്ക് യാത്രയാക്കുക. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, പാറക്കല്‍ അബ്ദുല്ല എംഎല്‍എ തുടങ്ങിയവര്‍ വടകരയിലെത്തി അദ്ദേഹത്തെ ആശീര്‍വദിക്കും. നരേന്ദ്രമോദിയും സി രവീന്ദ്രനാഥും ഇന്നലെ നൗഷാദിനെ ഫോണില്‍ വിളിച്ച് വിജയാശംസകള്‍ നേര്‍ന്നു. സ്‌കൂളില്‍ നടന്ന യാത്രയയപ്പ് യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍, സ്‌കൂള്‍ മാനേജര്‍ പി ബി കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ ചേര്‍ന്ന് നൗഷാദിനെ ബൂട്ടും ജേഴ്‌സിയും അണിയിച്ചു. ഹെഡ്മാസ്റ്റര്‍ കുഞ്ഞബ്ദുല്ല മരുന്നോളി, പ്രിന്‍സിപ്പാള്‍ മൊയ്തു പറമ്പത്ത് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക